ചെന്നാപ്പാറ ∙ തൂക്കുപാലം ചെന്നാപ്പാറയിൽ ബ്ലോക്ക് നമ്പർ 512ൽ പി.അജിത് കുമാറിന്റെ വീട്ടിലെത്തിയാൽ ഒരു ബോഗൻവില്ലയിൽ 4 നിറങ്ങളിൽ പൂക്കൾ വിടർന്നു നിൽക്കുന്നത് കാണാം. അധ്യാപകനായിരുന്ന അജിത്കുമാർ വിരമിച്ചതിനു ശേഷം ഇത്തരം പരീക്ഷണങ്ങളിലാണ്. കഴിഞ്ഞ വർഷം ബോഗൻവില്ലയിൽ മറ്റൊരു നിറത്തിലുള്ള ബോഗൻവില്ല ഗ്രാഫ്റ്റ് ചെയ്തിരുന്നു. പരീക്ഷണം വിജയമായതോടെ ഇത്തവണ 3 നിറങ്ങൾ കൂടി ഗ്രാഫ്റ്റ് ചെയ്തു.
Also read: വിവാഹത്തിനു പോകാൻ കൂട്ടഅവധി: ഓഫിസുകളുടെ പ്രവർത്തനം താളംതെറ്റി
ബോഗൻവില്ലയിൽ പൂക്കൾ വിടരുന്ന സീസണെത്തിയതോടെ ഒരു ബോഗൻ വില്ലയിൽ തന്നെ 4 നിറങ്ങളുള്ള പൂക്കൾ വിരിഞ്ഞു. പരീക്ഷണം വിജയകരമായ ആഹ്ലാദത്തിലാണ് അജിത്കുമാർ. ബോഗൻവില്ലയിൽ കുടുതൽ പരീക്ഷണങ്ങൾ നടത്താനാണ് തീരുമാനം. 2021ൽ മികച്ച അധ്യാപകനുള്ള സംസ്ഥാനതല അവാർഡും അജിത്കുമാറിന് ലഭിച്ചിരുന്നു. അജിത് കുമാറിന്റെ ഭാര്യ പുഷ്പവല്ലി പുഷ്പകണ്ടം ഗവ. സ്കൂളിലെ പ്രധാന അധ്യാപികയാണ്.