മറയൂർ ∙ ചിന്നാർ വന്യജീവി സങ്കേതത്തിൽ പ്രകൃതിപഠന ക്യാംപിനായി വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന് ഓട്ടത്തിനിടെ തീപിടിച്ചു. ബസിൽ 40 കുട്ടികളും 4 അധ്യാപകരുമുണ്ടായിരുന്നു. എല്ലാവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ബസിന് ഇന്നലെ രാവിലെ പത്തോടെയാണു തീപിടിച്ചത്. ഉടൻ വാഹനം നിർത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. വാഹനത്തിന്റെ മുൻഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തമുണ്ടാക്കിയതെന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു.
HIGHLIGHTS
- കുട്ടികളും അധ്യാപകരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു