കൊച്ചി – ധനുഷ്കോടി ദേശീയപാത, റോഡിന് മധ്യത്തിൽ മരം

HIGHLIGHTS
  • പെരുകുന്ന അപകടം; കണ്ണടച്ച് വനം വകുപ്പ്
ദേശീയപാതയിൽ നേര്യമംഗലം ചാക്കോച്ചി വളവിനു സമീപം റോഡിന് ഉള്ളിൽ നിൽക്കുന്ന മരങ്ങൾ.
ദേശീയപാതയിൽ നേര്യമംഗലം ചാക്കോച്ചി വളവിനു സമീപം റോഡിന് ഉള്ളിൽ നിൽക്കുന്ന മരങ്ങൾ.
SHARE

അടിമാലി ∙ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ചാക്കോച്ചി വളവിനു സമീപം റോഡിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കി. കൊടും വളവോടു കൂടിയ ഭാഗത്താണ് 2 മരങ്ങൾ സുഗമമായ ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. കൊടും വളവോടു കൂടിയ ഭാഗത്ത് പാതയുടെ വീതിക്കുറവിനെ തുടർന്ന് അപകടങ്ങൾ വർധിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് 5 വർഷം മുൻപ് ദേശീയപാതാ വിഭാഗം ഇവിടെ വീതി കൂട്ടി നിർമാണ പ്രവൃത്തികൾ നടത്തിയത്. എന്നാൽ നേര്യമംഗലം വനമേഖലയുടെ ഭാഗമായതിനാൽ മരം മുറിച്ചു മാറ്റുന്നതിന് വനം വകുപ്പാണ് നടപടി സ്വീകരിക്കേണ്ടിയിരുന്നത്. ഇതിനുള്ള കത്ത് ജനപ്രതിനിധികളും എൻഎച്ച് അധികൃതരും പലതവണ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറിയെങ്കിലും അവർ നടപടി സ്വീകരിക്കാൻ കൂട്ടാക്കിയിട്ടില്ല.

Also read: മെഡിക്കൽ കോളജിന് സമീപം അടിപ്പാത, ചെലവ് 1.3 കോടി; സുരക്ഷാ ജീവനക്കാരും ക്യാമറയുമുണ്ടാകും

പാതയുടെ മധ്യഭാഗത്തായി മരങ്ങൾ അപകട ഭീഷണി ഉയർത്തി നിലകൊള്ളുകയാണ്. മൂന്നാറിലേക്കുള്ള സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇവിടെ അപകടങ്ങളും പെരുകി. പരിഹാരം കാണാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS