നെടുങ്കണ്ടം ∙ സ്ലാബില്ലാതെ തുറന്നു കിടന്ന ഓടയിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർഥിക്കു ഗുരുതര പരുക്ക്. സ്കൂളിലേക്കു പോകാനെത്തിയ നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി ശ്രീജിതിനാണ് കല്ലാർ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ മുന്നിലെ ഓടയിൽ വീണു പരുക്കേറ്റത്.
കുമളി മൂന്നാർ സംസ്ഥാന പാതയോരത്തെ ഓടയിലാണു ശ്രീജിത് വീണത്. വഴിയോര വിശ്രമ കേന്ദ്രത്തിന്റെ മുന്നിലൂടെ കടന്നുപോകുന്ന ഓടയുടെ തുടക്കഭാഗം തുറന്നിട്ട നിലയിലാണ്. ഈ ഭാഗത്തു നിന്നു സ്കൂളിലേക്കു പോകാൻ ബസ് കയറാൻ ശ്രമിക്കുന്നതിനിടെ ശ്രീജിത് വീഴുകയായിരുന്നു. വലതു കൈക്ക് പൊട്ടലും വീഴ്ചയിൽ നെഞ്ചിൽ ക്ഷതവുമേറ്റു.
കല്ലാർ പുതുവാകുന്നേൽ സുനിൽകുമാർ - ശ്രീകുമാരി ദമ്പതികളുടെ ഇളയ മകനാണ് ശ്രീജിത്.വർഷങ്ങളായി ഓട മൂടണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വഴിയോര വിശ്രമ കേന്ദ്രത്തിലെ ഓട പ്രദേശവാസികൾക്കും ഭീഷണിയാണ്. സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്കും ഓട ഭീഷണി സൃഷ്ടിക്കുന്നു.
അവൻ ഓടയിൽ കുടുങ്ങി;ശബ്ദം പോലും ഇല്ലായിരുന്നു
സ്പെഷൽ ക്ലാസ് ഉള്ളതിനാൽ രാവിലെ 8ന് സ്കൂളിലേക്ക് ഇറങ്ങും. വഴി സൗകര്യമില്ലാത്തതിനാൽ കുറെയേറെ നടക്കാനുണ്ട്. കല്ലാറിലെ വിശ്രമ കേന്ദ്രത്തിലെത്തിയാണു ബസ് കയറുന്നത്.വിശ്രമകേന്ദ്രത്തിൽ ഇരിക്കുന്നതിനിടെ സ്വകാര്യ ബസ് എത്തി. ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഓടയിലേക്ക് ശ്രീജിത് കാൽതെറ്റി വീണു.
വീഴ്ചയിൽ ഓടക്കുള്ളിൽ കുടുങ്ങി ശബ്ദമടക്കം നഷ്ടപ്പെട്ട് ഭയപ്പെട്ട ഓടയിൽ കിടന്ന ശ്രീജിത്തിനെ ബസ് കണ്ടക്ടർ ഓടിയെത്തിയാണ് രക്ഷപെടുത്തിയത്. ഉടൻ തന്നെ നാട്ടുകാരെല്ലാം കൂടി നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ എത്തിച്ചു.
"ശ്രീജിതിനൊപ്പം ഉണ്ടായിരുന്ന സഹോദരൻആറാം ക്ലാസ് വിദ്യാർഥി അജിത് പറയുന്നു