ADVERTISEMENT

സ്പോർട്സ് യോഗ കോഴ്സ്: തൊടുപുഴ∙ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന  സ്കോൾ - കേരള, കേന്ദ്ര ആയുഷ്‌ മിഷന്റെയും  സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ‘ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ’  കോഴ്സ് ആരംഭിച്ചു. കോഴ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു. പ്രായപരിധി 17- 50. പ്ലസ്ടു / തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് കാലാവധി ഒരു വർഷം. ഓൺലൈൻ / ഓഫ്‌ലൈൻ രീതിയിലായിരിക്കും പഠനം.  ഗവ. എച്ച്‌എസ്എസ് കല്ലാർ ആണ് ഇടുക്കി ജില്ലയിലെ പഠന കേന്ദ്രം. www.scolekerala.org മുഖേന ഏപ്രിൽ 10 വരെ അപേക്ഷിക്കാം. വിശദാംശങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0486 2225243,  9495430288.

‘ആത്മ’ അവാർഡിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി∙  ബ്ലോക്കിൽ ഉൾപ്പെടുന്ന അറക്കുളം, കഞ്ഞിക്കുഴി, വാഴത്തോപ്പ്, കാമാക്ഷി, വാത്തിക്കുടി, മരിയാപുരം കൃഷിഭവനുകളിൽ സമ്മിശ്ര കൃഷി ചെയ്യുന്ന 2ഏക്കർ സ്ഥലമുള്ള കർഷകരിൽ നിന്ന് ‘ആത്മ’ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 21ന്  5നു മുൻപായി കൃഷിഭവനിൽ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. പശു, ആട്, കോഴി, മീൻ, തീറ്റപ്പുല്ല്, പച്ചക്കറികൾ, ബയോഗ്യാസ്, മണ്ണിര കംപോസ്റ്റ്, എന്നിവ മികച്ച രീതിയിൽ കൃഷി ചെയ്യുന്നവരാണ് അപേക്ഷിക്കേണ്ടത്. കൃഷി വിവരങ്ങൾ വിശദമായി വെള്ളക്കടലാസിൽ രേഖപ്പെടുത്തി അതാതു കൃഷിഭവനുകളിൽ എത്തിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com