ADVERTISEMENT

തൊടുപുഴ ∙ ജില്ലയിലെ വേനൽമഴ കണക്കിൽ 41 ശതമാനം കുറവ്. മാർച്ച് 1 മുതൽ ഇന്നലെ വരെ ജില്ലയിൽ ലഭിച്ചതു 15.1 മില്ലീമീറ്റർ മഴ മാത്രമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. സാധാരണ 25.5 മില്ലീമീറ്റർ മഴയാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ പരക്കെ വേനൽമഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ കുറവില്ല. 35 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ പകൽ കൂടിയ താപനില.

അതേസമയം, അനുഭവപ്പെടുന്ന ചൂട് ഇതിലും ഏറെയാണ്. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. അന്തരീക്ഷത്തിൽ പെട്ടെന്നൊരു മാറ്റത്തിന് സാധ്യതയില്ലെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. മഴയ്ക്കൊപ്പം ശക്തമായ മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. കഴിഞ്ഞവർഷം ജില്ലയിൽ വേനൽമഴ ശക്തമായിരുന്നു.

മാർച്ച് 1 മുതൽ മേയ് 31 വരെ 88 ശതമാനം അധികമഴ ലഭിച്ചതായാണ് കണക്കുകൾ. ഇത്തവണ കുംഭത്തിൽ മഴ ലഭിക്കാത്തതു കർഷകർക്കു വിനയായി. ഇപ്പോൾ മീനത്തിന്റെ തുടക്കത്തിലെത്തിയ മഴ കൃഷിക്കു ഗുണദോഷ സമ്മിശ്രമാണ്. മഴ ഇടയ്ക്കിടെ ലഭിക്കുന്നതു വരൾച്ചയ്ക്കുള്ള സാധ്യത ഇല്ലാതാക്കും. കാട്ടുതീ ഉൾപ്പെടെയുള്ള തീപിടിത്തങ്ങൾക്കും ശമനമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com