ADVERTISEMENT

തൊടുപുഴ∙ നഗരത്തിൽ യാത്രക്കാർക്കു ഭീഷണിയായി കീറിപ്പറിഞ്ഞ ഫ്ലെക്സുകൾ. നഗരമധ്യത്തിലെ പല ബഹുനിലക്കെട്ടിടങ്ങൾക്കു മുകളിലും സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ഫ്ലെക്സുകൾ കാലപ്പഴക്കം കൊണ്ട് കീറി അടർന്നു വീഴുന്നുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് നഗരത്തിൽ പെയ്ത മഴയ്ക്കു മുൻപായി വീശിയടിച്ച കാറ്റിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം പാലാ റോഡിൽ കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് കീറി വലിയ കഷണങ്ങൾ തിരക്കുള്ള റോഡിൽ പലയിടത്തായി വീണു.

ഇരുചക്ര വാഹനയാത്രക്കാരുടെ ദേഹത്തും  പതിച്ചതായി പരാതിയുണ്ട്. കഴിഞ്ഞദിവസം രാത്രി മങ്ങാട്ടുകവല–കാഞ്ഞിരമറ്റം ബൈപാസിൽ റോഡരികിൽ അലക്ഷ്യമായി വച്ചിരുന്ന പരസ്യബോർഡ് കാറ്റിൽ റോഡിലേക്കു വീണ് സ്കൂട്ടർ യാത്രികന് പരുക്കേറ്റിരുന്നു. നഗരമധ്യത്തിലും വഴിയോരങ്ങളിലുമെല്ലാം ഇത്തരത്തിൽ കാലഹരണപ്പെട്ട ഫ്ലെക്സുകൾ അപകടകരമായ സ്ഥിതിയിൽ നിൽക്കുന്നുണ്ട്.

ഫ്ലെക്സ് സ്ഥാപിച്ചിട്ടുള്ള വലിയ ഇരുമ്പു ഫ്രെയ്മുകൾ കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്തിട്ടുണ്ടെങ്കിൽ ശക്തമായ കാറ്റിൽ ഒടിഞ്ഞു വീഴാനുള്ള സാധ്യതയുണ്ട്. അപകട സാധ്യത മുൻകൂട്ടി കണ്ട് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com