ഭാഗിക ഗതാഗത നിയന്ത്രണം: മൂന്നാർ ∙ മാങ്കുളം - പെരുമ്പൻ കുത്ത് - കുവൈറ്റ് സിറ്റി - ആനക്കുളം റോഡിന്റെ ടാറിങ് പണികൾ നടക്കുന്നതിനാൽ 27 മുതൽ ഏപ്രിൽ 14 വരെ ഈ ഭാഗത്ത് ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റൻറ് എൻജിനീയർ (റോഡ്സ് വിഭാഗം) അറിയിച്ചു.അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ കടത്തിവിടും.
വെള്ളക്കരം സ്വീകരിക്കും
പീരുമേട് ∙ ജല അതോറിറ്റി സബ് ഡിവിഷൻ ഓഫിസിൽ ഇന്ന് വെളളക്കരം സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. സർക്കാർ കണക്‌ഷനുകളിൽ കുടിശിക വരുത്തിയ സ്ഥാപനങ്ങൾ 30നു മുൻപായി തുക അടയ്ക്കാത്ത പക്ഷം ഇത്തരം കണക്‌ഷനുകൾ വിഛേദിക്കുമെന്ന് അധികൃതർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
ഉപ്പുതറ ∙ കെഎസ്ഇബി ഉപ്പുതറ ഇലക്ട്രിക്കൽ സെക്ഷനിൽ മീറ്റർ റീഡിങ് എടുക്കാൻ യോഗ്യരായ ഐടിഐ(ഇലക്ട്രിക്കൽ) സർട്ടിഫിക്കറ്റ് ഉള്ളവരിൽ നിന്ന് അസിസ്റ്റന്റ് എൻജിനീയർ അപേക്ഷ ക്ഷണിച്ചു.