ADVERTISEMENT

രാജകുമാരി ∙ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ആനയിറങ്കലിനു സമീപം ജീപ്പ് യാത്രികർക്കു നേരെ അരിക്കൊമ്പന്റെ ആക്രമണം. ശനിയാഴ്ച രാത്രി പത്തരയോടെയാണു മൂന്നാർ ഭാഗത്തേക്കു പോയ വാഹനത്തിനു നേരെ അരിക്കൊമ്പന്റെ ആക്രമണമുണ്ടായത്.

നൻപകൽ നേരത്ത്... ഇടുക്കിയിലെ കാട്ടാന അരിക്കൊമ്പൻ ചിന്നക്കനാലിലെ തേയിലത്തോട്ടത്തിൽ ഉറങ്ങുന്നു. ജസ്റ്റിൻ ജേക്കബ് പകർത്തിയ ചിത്രം.

ഡ്രൈവർ ശിവകുമാർ അടക്കം 4 പേരാണു വാഹനത്തിലുണ്ടായിരുന്നത്. വണ്ടിയിലുണ്ടായിരുന്ന 2 പേർ റോഡിലേക്കിറങ്ങി ഓടിയപ്പോൾ അരിക്കൊമ്പൻ അവരുടെ പിന്നാലെ പാഞ്ഞു. ഇൗ സമയം ശിവകുമാറും സുഹൃത്ത് മദനനും ജീപ്പിൽ നിന്ന് ഇറങ്ങിയോടി. പിന്നീട് അരിക്കൊമ്പൻ തിരിച്ചെത്തി വാഹനം കൊമ്പുകൊണ്ടുയർത്തി ഓടയിലിട്ട ശേഷം തുമ്പിക്കൈകൊണ്ടു വലിച്ച് റോഡിലേക്കെടുത്തിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com