ADVERTISEMENT

കട്ടപ്പന ∙ കൊലപാതകത്തിനുശേഷം ഭാര്യയുടെ മൊബൈൽ ഫോൺ വിൽക്കുകയും സ്വർണാഭരണങ്ങൾ പണയപ്പെടുത്തുകയും ചെയ്തശേഷം തമിഴ്‌നാട്ടിലേക്കു മുങ്ങിയ ബിജേഷ് കേരളത്തിലേക്കു മടങ്ങിയെത്തിയത് കയ്യിലെ പണം തീർന്നതിനാൽ കീഴടങ്ങാനെന്നു സൂചന.

അനുമോളുടെ ഫോൺ 5,000 രൂപയ്ക്കു വിറ്റശേഷമാണു 19ന് ഉച്ചയ്ക്ക് ഇയാൾ സ്റ്റേഷനിൽ എത്തി ഭാര്യയെ കാണാനില്ലെന്നു പരാതി നൽകിയത്. പിന്നീടു ഭാര്യയുടെ മോതിരവും ചെയിനും കാഞ്ചിയാറിലെ സ്ഥാപനത്തിൽ പണയപ്പെടുത്തി. അതിനുശേഷം തമിഴ്‌നാട്ടിലേക്കു കടന്ന പ്രതി പലയിടങ്ങളിലായി തങ്ങിയെന്നാണു വിവരം.

17നു രാത്രിക്കു ശേഷം അനുമോളെ ഫോണിലോ നേരിട്ടോ ബന്ധപ്പെടാൻ ബന്ധുക്കൾക്കു സാധിച്ചിട്ടില്ല. അതിനാൽ അന്നു രാത്രിയിൽ ബിജേഷ് ഭാര്യയെ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്നാണു നിഗമനം. അനുമോൾ 18നു രാവിലെ സ്കൂളിലേക്കു പോയെന്നാണു ബിജേഷ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com