ADVERTISEMENT

മുറിവാലൻ കൊമ്പന്റെ മുന്നിൽപെട്ട മനോരമ ഫൊട്ടോഗ്രഫർ റെജു അർനോൾ‍ഡ് അനുഭവം വിവരിക്കുന്നു

ശനിയാഴ്ച രാത്രി 11 നാണു ബിഎൽ റാമിൽ വീടിനു തൊട്ടരികിൽ മുറിവാലൻ കൊമ്പൻ എന്ന കാട്ടാനയെത്തിയെന്നു പറഞ്ഞു ഫോൺ വരുന്നത്. ഉടൻ സ്കൂട്ടറിൽ അവിടേക്കു തിരിച്ചു. അവിടെ എത്തിയപ്പോൾ കണ്ടതു വീടുകൾക്കു മുൻപിൽ പേടിയോടെ ഉറക്കമൊഴിച്ചിരിക്കുന്ന നാട്ടുകാരെയാണ്. ആന എവിടെയാണു നിൽക്കുന്നതെന്നു തിരക്കിയപ്പോൾ അവർ കൈചൂണ്ടി: 

സ്കൂട്ടറിൽ വന്നിറങ്ങിയ റോഡിനു തൊട്ടരികിലായി അതാ മുറിവാലൻ... റോഡിനു താഴെയായി ഒരു കുഴിയിലാണ് ആന നിൽക്കുന്നത് എന്ന ധൈര്യത്തിൽ ചിത്രങ്ങൾ എടുക്കാൻ തുടങ്ങി. പക്ഷേ, പെട്ടെന്ന് ആന ചിന്നം വിളിച്ചു ഞങ്ങളുടെ അടുത്തേക്ക് ഓടിയടുത്തു. അവിടെ നിന്നവരൊക്കെ പല വഴി ചിതറിയോടി. ഒരു നിമിഷം ഭയന്നു വിറച്ചുപോയി. എന്നാൽ, നാട്ടുകാർ ഒച്ചവച്ചതോടെ ആന ഞങ്ങളുടെ തൊട്ടടുത്തേക്കു വരാതെ വീടുകൾക്കിടയിലേക്കു കയറിപ്പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com