ADVERTISEMENT

തൊടുപുഴ∙ മൂവാറ്റുപുഴ റോഡിൽ വെങ്ങല്ലൂർ കവലയിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് കാര്യക്ഷമമല്ലെന്നു പരാതി. ഇവിടത്തെ കൗണ്ട് ഡൗൺ ടൈമർ പ്രവർത്തിക്കാതായിട്ട് നാളുകളേറെയായി. ഇതോടെ സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങൾക്ക് സമയ നഷ്ടവും ഇന്ധനനഷ്ടവും ഉണ്ടാകുന്നതായി യാത്രക്കാർ പറയുന്നു. സിഗ്നൽ പ്രതീക്ഷിച്ചു കിടക്കുന്ന രണ്ടോ മൂന്നോ മിനിറ്റ് വാഹനം ഓഫ് ചെയ്താണ് ഇന്ധനനഷ്ടം ഒഴിവാക്കിയിരുന്നത്.

കൗണ്ട് ഡൗൺ അവസാനിക്കുമ്പോഴേക്കും വാഹനം സ്റ്റാർട്ട് ചെയ്താൽ മതിയാകും. ഇപ്പോൾ അതിനു കഴിയുന്നില്ല. സിഗ്നൽ കിട്ടിയ ശേഷം വാഹനം സ്റ്റാർട്ട് ചെയ്യുമ്പോഴേക്കും സമയനഷ്ടം ഉണ്ടാകുന്നുണ്ടെന്നു യാത്രക്കാർ പരാതിപ്പെടുന്നു. ഏറെ തിരക്കുള്ള സമയങ്ങളിൽ ചെറിയ സമയനഷ്ടം പോലും പിന്നിലുള്ള വാഹനങ്ങളുടെ അവസരം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ. അവർ അടുത്ത സിഗ്നൽ വരുന്നതുവരെ വീണ്ടും കാത്തുകിടക്കണം. 

നഗരത്തിൽ തന്നെ ഏറ്റവും തിരക്കേറിയ ജംക്‌ഷനുകളിൽ ഒന്നായ വെങ്ങല്ലൂർ ജംക്‌ഷൻ നാല് റോഡുകളുടെ സംഗമമാണ്. തൊടുപുഴ, മൂവാറ്റുപുഴ, പാലാ, അടിമാലി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ എത്തിച്ചേരുന്ന ഇവിടെ രാപകൽ വ്യത്യാസമില്ലാതെ വാഹനത്തിരക്കുണ്ട്. അപകടം പതിവായിരുന്ന ഇവിടെ ഗതാഗത നിയന്ത്രണത്തിനു വേണ്ടി ഏതാനും വർഷം മുൻപ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതോടെയാണ് അപകടങ്ങൾ കുറഞ്ഞത്.  എത്രയും വേഗം കൗണ്ട് ഡൗൺ ടൈമർ പുനഃസ്ഥാപിച്ച് ഇവിടത്തെ സിഗ്നൽ സംവിധാനം കാര്യക്ഷമമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com