മറയൂർ ∙ വേനൽ കടുത്തതോടെ കാടു വിട്ടിറങ്ങിയ കാട്ടാന ലോറിയിൽ തടി കയറ്റിക്കൊണ്ടിരുന്ന തൊഴിലാളികളെ വിരട്ടിയോടിച്ചു. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണു സംഭവം. കാന്തല്ലൂർ കീഴാന്തൂർ ശിവൻപന്തിയിൽ ലോറിയിൽ തടി കയറ്റിക്കൊണ്ടിരുന്ന തൊഴിലാളികൾ ഉൾപ്പെടെ 11 പേരെയാണു കൊമ്പൻ ഓടിച്ചത്.
ആനയുടെ ശബ്ദം കേട്ട ഇവർ സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നു മിനിറ്റുകളോളം ഇവിടെ നിന്ന കൊമ്പൻ അര മണിക്കൂറിനു ശേഷം സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങി. വേനൽ കടുത്തതോടെ വീണ്ടും കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ എത്തിത്തുടങ്ങിയതു നാട്ടകാരെ ഭീതിയിലാഴ്ത്തുന്നു.