യോഗ വേദി മാറി : മൂന്നാർ ∙ ഇന്ന് രാവിലെ 11ന് ദേവികുളം ആർഡിഒ കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന താലൂക്ക് വികസന സമിതി അതേ സമയത്ത് ദേവികുളം ബ്ലോക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടക്കും.
സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാംപ്
തൊടുപുഴ ∙ സോക്കർ സ്കൂൾ സമ്മർ ഫുട്ബോൾ ക്യാംപ് നാളെ രാവിലെ 7.30 ന് ആരംഭിക്കും. 5 മുതൽ 17 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫുട്ബോൾ ക്യാംപിൽ പങ്കെടുക്കാം. അച്ചൻകവലയിലെ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ ഒളിംപ്യൻ ഷൈനി വിത്സൺ ഉദ്ഘാടനം നിർവഹിക്കും.
മുൻ ദേശീയ നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിൽസൺ ചെറിയാൻ മുഖ്യാതിഥി ആയിരിക്കും. മുൻ സന്തോഷ് ട്രോഫി താരം പി.എ. സലിംകുട്ടിയാണ് ഫുട്ബോൾ ക്യാംപിന് നേതൃത്വം നൽകുന്നത്. കുട്ടികൾക്കായി സ്പോർട്സ് ന്യൂട്രീഷൻ ക്ലാസുകളും സ്പോർട്സ് സൈക്കോളജി, യോഗാ ക്ലാസുകളും ദേശീയ രാജ്യാന്തര താരങ്ങളുടെ ക്ലാസുകളും സംഘടിപ്പിക്കും. ഫോൺ: 75618 42953.
ബാഡ്മിന്റൻ കോച്ചിങ് ക്യാംപ്
തൊടുപുഴ ∙ ജില്ലാ ബാഡ്മിന്റൻ ഷട്ടിൽ അസോസിയേഷന്റെ ഈ വർഷത്തെ സമ്മർ കോച്ചിങ് ക്യാംപ് 3 മുതൽ 30 വരെ തൊടുപുഴ ഇന്ത്യൻ സ്പോർട്സ് ബാഡ്മിന്റൻ അക്കാദമിയിൽ നടത്തും. രാവിലെ 9 മുതൽ 1 മണി വരെയാണ് ക്യാംപ്. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. ഫോൺ: 9544711684.