ADVERTISEMENT

കുമളി ∙ തേക്കടി പുഷ്പമേളയ്ക്ക് ഇന്നു തുടക്കമാകും. മേയ് 14 വരെ  തേക്കടി കവലയിലുള്ള കല്ലറയ്ക്കൽ ഗ്രൗണ്ടിലാണ് പുഷ്പമേള. കുമളി പഞ്ചായത്ത്, തേക്കടി അഗ്രികൾചറൽ സൊസൈറ്റി, മണ്ണാറത്തറയിൽ ഗാർഡൻസ് എന്നിവ വിവിധ സംഘടനകളുടെ  പങ്കാളിത്തത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 30,000 ചതുരശ്രഅടി വിസ്തീർണത്തിൽ വർണവിതാനം തീർക്കുന്ന ഫോട്ടോ പോയിന്റുകൾ ഇത്തവണത്തെ പ്രത്യേകതയാണ്.

വ്യത്യസ്തങ്ങളായ റൈഡുകൾ ഉൾപ്പെട്ട അമ്യൂസ്മെന്റ് പാർക്കും എൽഇഡി സംവിധാനങ്ങളോടെ ഒരുക്കുന്ന സ്റ്റേജ് ഷോകളും ഇത്തവണ ഉണ്ടാകും.  പഴമയിലേക്കുള്ള മടക്കം എന്ന ആശയത്തിനാണ് ഇത്തവണ മുൻതൂക്കം. പുതുതലമുറയ്ക്ക് അന്യമാകുന്ന ലാൻഡ് ഫോൺ, ഗ്രാമഫോൺ, റേഡിയോ, ടേപ്പ് റിക്കോർഡർ,  ചെമ്പുംവാർപ്പ്, കിണ്ണം, കോളാമ്പി. ചിരട്ടത്തവി, പാളയും ഉറിയും  തുടങ്ങിയവയെല്ലാം മേളയിൽ പ്രദർശിപ്പിക്കും.  മേള നഗറിലേക്കുള്ള പ്രവേശനഫീസ് 60 രൂപയാണ്. 7 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com