ADVERTISEMENT

മൂന്നാർ∙ പത്തു വർഷത്തിലേറെയായി തകർന്നു കിടക്കുന്ന ലക്കം ഗോത്രവർഗ കോളനിയിലേക്കുള്ള റോഡ് ഗോത്രവർഗക്കാരായ യുവാക്കളുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കുന്ന പണികൾ ആരംഭിച്ചു. മൂന്നാർ പഞ്ചായത്തിലെ ഏക ഗോത്രവർഗ കോളനിയാണ് മറയൂർ റോഡിൽ ലക്കം വെള്ളച്ചാട്ടത്തിൽനിന്നു 4 കിലോമീറ്റർ ദൂരത്തുളള കോളനി.

മുതുവാൻ വിഭാഗത്തിൽപെട്ട 67 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. കോളനിയിലേക്കുള്ള റോഡിന്റെ രണ്ടര കിലോമീറ്റർ ദൂരമാണ് തകർന്നു കിടക്കുന്നത്. റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ വർഷങ്ങളായി ജീപ്പും ഓട്ടോയും കോളനിയിലേക്ക് ഓട്ടം വരാറില്ല.

ഒട്ടേറെ പരാതികൾ അധികൃതർക്ക് നൽകിയിട്ടും നടപടികളുണ്ടാകത്തതിനെ തുടർന്നാണ് കുടി കാണി ശിവലിംഗത്തിന്റെ നേതൃത്വത്തിൽ ഓരോ വീട്ടിൽനിന്നും 1000 രൂപ പിരിവെടുത്ത് റോഡ് കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചത്. കോളനിയിലെ 25 ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് പണി ആരംഭിച്ചത്.കനത്ത മഴയിൽ റോഡ് ഒലിച്ചുപോയ സ്ഥലങ്ങളിൽ കല്ലു പാകിയ ശേഷം കോൺക്രീറ്റ് ചെയ്യുന്ന പണികളാണ് നടക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com