ADVERTISEMENT

വണ്ണപ്പുറം∙ ചേലച്ചുവട് - വണ്ണപ്പുറം റൂട്ടിൽ കാഞ്ഞിരംകവലയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു. ഓട്ടോറിക്ഷ ഓടിച്ചിരുന്ന പ്രദോഷ് കവുങ്കലിന് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിൽനിന്ന് തെറിച്ച് വീണാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ വണ്ണപ്പുറത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ  ഉച്ചയ്ക്ക് 12ന് ആണ് അപകടം. കാളിയാർ സെക്‌ഷനിലെ കെഎസ്‌ഇബി ഉദ്യോഗസ്ഥർ യാത്ര ചെയ്തിരുന്നതായിരുന്നു കാർ. പരുക്കേറ്റ പ്രദോഷ് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറാണ്. കാളിയാർ എസ്‌ഐ മാർട്ടിൻ ജോസഫിന്റെ നേതൃത്വത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com