മുട്ടത്ത് കാർ മറിഞ്ഞ് 2 പേർക്കു പരുക്ക്
Mail This Article
×
മുട്ടം∙ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് 2 പേർക്കു പരുക്ക്. ഇന്നലെ പുലർച്ചെ 2 മണിയോടെ മൂലമറ്റം റൂട്ടിൽ മുട്ടം ടൗണിനു സമീപമാണ് അപകടം. കാഞ്ഞാർ ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മരത്തിലിടിച്ചു മറിയുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ മുട്ടം പൊലീസ് പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.