ADVERTISEMENT

കട്ടപ്പന∙ കാർ നിയന്ത്രണംവിട്ട് പെട്ടിഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം. പെട്ടിഓട്ടോ ഡ്രൈവർക്കു പരുക്കേറ്റു. മറ്റുള്ളവർ കാര്യമായ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. കട്ടപ്പന-പുളിയൻമല റോഡിൽ പാറക്കടവിനു സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. പുളിയൻമല ഭാഗത്തുനിന്നു വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് പെട്ടിഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു.

തുടർന്ന് ഏതാനും മീറ്റർ കൂടി മുന്നോട്ടു പോയശേഷം കാനയിലേക്ക് ഇറങ്ങിയാണ് വാൻ നിന്നത്. പെട്ടിഓട്ടോയിലും ബൈക്കിലും രണ്ടുപേർ വീതം ഉണ്ടായിരുന്നു. വാൻ ഡ്രൈവർ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. പരുക്കേറ്റ പെട്ടിഓട്ടോ ഡ്രൈവറെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com