ADVERTISEMENT

തൊടുപുഴ ∙ കുഞ്ഞിച്ചിരികളെ വരവേൽക്കാൻ അങ്കണവാടികൾ ഒരുങ്ങി. കളിയും പാട്ടും കഥപറച്ചിലുമായി ‘ചിരിക്കിലുക്കം’ എന്ന പേരിൽ ജില്ലയിലെ 1561 അങ്കണവാടികളിലും ഇന്ന് പ്രവേശനോത്സവം നടക്കും. പൂക്കളും ബലൂണുകളും മധുരവും സമ്മാനങ്ങളുമൊക്കെ നൽകി നവാഗതരെ സ്വീകരിക്കും. അങ്കണവാടികളിൽനിന്നു സ്കൂളുകളിലേക്കു പോകുന്ന കുട്ടികൾക്ക് ആഘോഷമായ യാത്രയയപ്പും നൽകും.

പ്രവേശനോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ നടത്തിയത്. ചിരിക്കിലുക്കത്തിന്റെ വിളംബരമായി കുട്ടികൾക്ക് വീടുകളിൽ ചെന്ന് സമ്മാനം നൽകുന്ന സ്‌നേഹയാത്രകൾ നടത്തി. ഓരോ പ്രദേശങ്ങളിലും വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ അങ്കണവാടി വർക്കർമാർ, ഹെൽപർമാർ, എഎൽഎംഎസ്‌സി അംഗങ്ങൾ തുടങ്ങിയവർ വീടുകൾ സന്ദർശിച്ച് സമ്മാനപ്പൊതികൾ നൽകി കുരുന്നുകളെ അങ്കണവാടികളിലേക്കു ക്ഷണിച്ചു.

വനിതാ ശിശുവികസന വകുപ്പ് പ്രവേശനോത്സവത്തിനായി സമൂഹമാധ്യമങ്ങളിൽ പ്രൊഫൈൽ ചിത്ര പ്രചാരണം തയാറാക്കിയിരുന്നു. വലിയ പങ്കാളിത്തമാണ് ഇതിനു ലഭിച്ചത്. ഇതിനുപുറമെ, പ്രചാരണ വിഡിയോകളും തയാറാക്കി. അങ്കണക്കൂട്ടം എന്ന പേരിൽ പ്രാദേശികാടിസ്ഥാനത്തിലുള്ള കൂട്ടായ്‌മകളുടെ പ്രവർത്തനവും സജീവമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com