ഇടുക്കി ജില്ലയിൽ ഇന്ന് (03-06-2023); അറിയാൻ, ഓർക്കാൻ

idukki
SHARE

പിഎസ്‌സി അഭിമുഖം :കട്ടപ്പന∙ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 255/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി 7, 8, 9 തീയതികളിൽ പിഎസ്‌സിയുടെ ജില്ലാ ഓഫിസിൽ അഭിമുഖം നടക്കും. ഇതുസംബന്ധിച്ച പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവ ഉദ്യോഗാർഥികൾക്ക് നൽകി. മറ്റു വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കില്ല. പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്‌തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡേറ്റ, മറ്റ് യഥാർഥ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.

കട്ടപ്പന ∙ ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ( നാച്യുറൽ സയൻസ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ 383/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കായി 7,16 തീയതികളിൽ പിഎസ് സിയുടെ ജില്ലാ ഓഫിസിൽ അഭിമുഖം നടക്കും. ഇതുസംബന്ധിച്ച പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവ ഉദ്യോഗാർഥികൾക്ക് നൽകി. മറ്റു വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കില്ല. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡേറ്റ, മറ്റ് യഥാർഥ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.

കട്ടപ്പന∙ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലിഷ്) കാറ്റഗറി നമ്പർ 254/2021 തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കായി 14നും 15നും പിഎസ്‌സിയുടെ ജില്ലാ ഓഫിസിൽ അഭിമുഖം നടക്കും. ഇതുസംബന്ധിച്ച പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവ ഉദ്യോഗാർഥികൾക്ക് നൽകി. മറ്റു വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കില്ല. പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്‌തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡേറ്റ, മറ്റു യഥാർഥ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.

കോഴ്സ്

കുട്ടിക്കാനം∙ പീരുമേട് കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം കംപ്യൂട്ടർ, ബികോം ടാക്‌സേഷൻ എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്‌സി, എസ്ടി, ഒഇസി വിദ്യാർഥികൾക്ക് ഫീസ് ഇല്ല. 8547005041, 9072278646.

ജോലി ഒഴിവ്

നെടുങ്കണ്ടം∙ നെടുങ്കണ്ടം ഗവ.വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒഴിവുള്ള എംആർഡിഎ, ജിഎഫ്സി, മാത്തമാറ്റിക്സ് അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 5ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.

രാജകുമാരി∙ രാജകുമാരി ഗവ.വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒഴിവുള്ള കൊമേഴ്സ് (നോൺ വൊക്കേഷനൽ‍‍), അഗ്രികൾച്ചർ‍ (വൊക്കേഷനൽ‍‍), ജിഎഫ്സി (നോൺ വൊക്കേഷനൽ) എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 6ന് 2ന് സ്കൂൾ ഓഫിസിൽ നടക്കും.

രാജകുമാരി∙ രാജകുമാരി ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി(1), യുപിഎസ്ടി(2) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 5ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.

കജനാപ്പാറ∙ കജനാപ്പാറ ഗവ.ഹൈസ്കൂളിൽ തമിഴ് വിഭാഗത്തിൽ ഒഴിവുള്ള എൽപിഎസ്ടി തമിഴ് (2), എച്ച്എസ്ടി (തമിഴ്-1), എച്ച്എസ്ടി ഫിസിക്കൽ സയൻസ് (തമിഴ്-1) എന്നീ അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 6ന് 10ന് സ്കൂൾ ഓഫിസിൽ നടക്കും.

മൂന്നാർ∙ ഗൂഡാർവിള ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം തമിഴ് അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് 10ന്.

പഴയരിക്കണ്ടം∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം, യുപിഎസ്ടി, എൽപിഎസ്ടി, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവിലേക്ക് 5ന് 10ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

മുരിക്കാശേരി∙ പാവനാത്മാ കോളജിൽ 2023 - 2024 അധ്യയന വർഷത്തേക്ക് മാനേജ്മെന്റ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. എംബിഎ ആണ് അടിസ്ഥാന യോഗ്യത. പിഎച്ച്ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. അപേക്ഷകർ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡപ്യൂട്ടി ഡയറക്ടറേറ്റിലെ പാനലിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർ ആകണം. ബയോഡേറ്റ 17നു മുൻപായി pavanatmacollegem@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കണം. 8301065968, 9447916868.

ഹെൽപ് ഡെസ്ക്

മുരിക്കാശേരി ∙ 2023-2024 വർഷത്തെ മഹാത്മാഗാന്ധി സർവകലാശാലയുടെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അഡ്മിഷൻ ഹെൽപ് ഡെസ്ക് സൗകര്യം പാവനാത്മാ കോളജിൽ ഒരുക്കി. 9495394362. പാവനാത്മാ കോളജിലെ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്ക് 9645110211, 9497284003.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS