ADVERTISEMENT

അറിയിപ്പ്

പിഎസ്‌സി, യുപിഎസ്‌സിസൗജന്യ പരിശീലനം

തൊടുപുഴ∙ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന യുവജന പരിശീലന കേന്ദ്രത്തിൽ പിഎസ്‌സി, യുപിഎസ്‌സി മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നാളെ മുതൽ 20 വരെ അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട എസ്എസ്എൽസിയോ മറ്റ് ഉയർന്ന യോഗ്യതയോ ഉള്ളവർക്കാണ് അവസരം. അപേക്ഷകർ 2 ഫോട്ടോ, വിദ്യാഭ്യാസ രേഖകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ ഒരു സെറ്റ് പകർപ്പ് സഹിതം ഓഫിസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറം http://www.minoritywelfare.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും. 04862 225227, 9544501688. അടിമാലി, മേരികുളം സബ് സെന്ററുകളിലേക്കുള്ള അപേക്ഷ അതതു സെന്ററുകളിൽ നേരിട്ട് സമർപ്പിക്കണം.

ഫാസ്റ്റ് ഫുഡ് സ്റ്റാൾ പരിശീലനം

ചെറുതോണി∙ കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ് സ്റ്റാൾ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18 – 45 വയസ്സ്. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പരിശീലന കാലാവധി: 10 ദിവസം. പരിശീലന ഉപകരണങ്ങൾ, ഭക്ഷണം എന്നിവ ഉൾപ്പെടെ സൗജന്യമായി നൽകും. പരിശീലന ശേഷം 2 വർഷക്കാലത്തേക്ക് സംരംഭത്തിനു വേണ്ട എല്ലാ സഹായങ്ങളും (ബാങ്ക് വായ്പ, വിൽപന, മറ്റു പ്രശ്നങ്ങൾ) ലഭിക്കും. പങ്കെടുക്കാൻ താൽപര്യം ഉള്ളവർ കൂടിക്കാഴ്ചയ്ക്കായി 7നു 11നു നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിനു സമീപമുള്ള ഡയറി ഡിപ്പാർട്മെന്റ് ഹാളിൽ എത്തിച്ചേരണം. വരുന്നവർ 2 പാസ്പോർട്ട് സൈസ് ഫോട്ടോയും, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നിർബന്ധമായും കൊണ്ടുവരണം. എപിഎൽ റേഷൻ കാർഡ് ഉള്ളവർ കുടുംബശ്രീ പാസ് ബുക്കിന്റെ കോപ്പിയും കൊണ്ടു വരേണ്ടതാണ്. https://sites.google.com/view/rsetiidukki, 8075228358, 7306890145.

അധ്യാപക ഒഴിവ്

വണ്ടിപ്പെരിയാർ∙ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, മലയാളം, മാത്തമാറ്റിക്സ് വിഷയങ്ങളിലെ ഒഴിവുകളിൽ ദിവസവേതനാടിസ്ഥനാത്തിൽ അധ്യാപകരെ നിയമിക്കുന്നു. 5ന് 10ന് ഉദ്യോഗാർഥികളുമായി അഭിമുഖം നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

തോപ്രാംകുടി∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഹിന്ദി, മലയാളം, ഇംഗ്ലിഷ് അധ്യാപക തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 5ന് 11ന് സ്കൂൾ ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

ഹെലിബറിയ∙ ഹെലിബറിയ പഞ്ചായത്ത് എൽപി സ്കൂളിൽ എൽപിഎസ്ടി (തമിഴ്) താൽക്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 11.30ന് സ്കൂൾ ഓഫിസിൽ നടക്കും.  9495878159.

ഇരട്ടയാർ∙ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലിഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ എച്ച്എസ് വിഭാഗത്തിൽ എച്ച്എസ്ടി ഫിസിക്‌സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 10ന് സ്‌കൂൾ ഓഫിസിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി ഹാജരാകണം. ‌04868 256490.

അടിമാലി∙ ചിത്തിരപുരം ഗവ. ഹൈസ്കൂളിൽ എച്ച്എസ്എ മലയാളം തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 6ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.

തോപ്രാംകുടി∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഹിന്ദി, മലയാളം, ഇംഗ്ലിഷ് അധ്യാപക തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 5ന് 11ന് സ്കൂൾ ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

വാഴത്തോപ്പ്∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി പാർട്ട് ടൈം അധ്യാപക തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 6ന് 11ന് സ്കൂൾ ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. 9497475054.

പൈനാവ്∙ ഗവൺമെന്റ് യുപി സ്കൂളിൽ നിലവിലുള്ള എൽപിഎസ്ടി ഒഴിവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 6ന് 11ന് സ്കൂൾ ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

പതിനാറാംകണ്ടം∙ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ള ഫിസിക്സ്, കണക്ക് അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് 6ന് 10ന് കൂടിക്കാഴ്ച നടക്കും. ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം സ്കൂൾ ഓഫിസിൽ ഹാജരാകണം.

പ്രകാശ്∙ കിളിയാർകണ്ടം ഗവ. എൽപി സ്‌കൂളിൽ എൽപിഎസ്ടി വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച 6ന് 11ന് സ്‌കൂൾ ഓഫിസിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

സേനാപതി∙ സേനാപതി മാർ ബേസിൽ വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒഴിവുള്ള വൊക്കേഷനൽ ടീച്ചർ ഒഎഫ്ഇ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 7ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യത: 50 ശതമാനത്തിൽ കുറയാത്ത എംകോം ബിരുദം, ടൈപ്പ് റൈറ്റിങ് (ഹയർ), ഷോർട് ഹാൻഡ് (ഹയർ). കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുള്ളവർക്ക് മുൻഗണന.

കട്ടപ്പന കമ്പോളം

ഏലം: 900-1050

കുരുമുളക്: 483

കാപ്പിക്കുരു(റോബസ്റ്റ): 132

കാപ്പി പരിപ്പ്(റോബസ്റ്റ): 230

കൊക്കോ: 55

കൊക്കോ(ഉണക്ക): 220

കൊട്ടപ്പാക്ക്: 310

മഞ്ഞൾ: 120

ചുക്ക്: 260

ഗ്രാമ്പൂ: 800

ജാതിക്ക: 280

ജാതിപത്രി: 1400-1850

 

നേത്ര ചികിത്സാ ക്യാംപ് ഇന്ന്

അടിമാലി∙ അമ്പലപ്പടി എസ്എൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടക്കുന്ന സൗജന്യ നേത്ര ചികിത്സാ ക്യാംപ് ഇന്ന് 9 മുതൽ ഒന്നുവരെ അടിമാലി എസ്എൻഡിപി യോഗം ട്രയിനിങ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. 

ആധാർ പുതുക്കൽ

തൊടുപുഴ∙ പുതിയതായി ആധാർ എടുക്കുന്നതിനും നിലവിലുള്ളതു പുതുക്കുന്നതിനും 7ന് 10 മുതൽ 5 വരെ തപാൽ വകുപ്പ് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ  സൗകര്യമൊരുക്കും. ഐഡി, അഡ്രസ് പ്രൂഫുകളുമായി എത്തേണ്ടതാണ്. പേര്, ജനനത്തീയതി, വിലാസം, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, വിരലടയാളം, ഫോട്ടോ, ഐറിസ് എന്നിവ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. പുതിയ ആധാർ എടുക്കുന്നത് സൗജന്യമായിരിക്കും.

ജോലി ഒഴിവ്

തൊടുപുഴ∙ സിപാസ് കോളജ് ഓഫ് ടീച്ചർ എ‍ഡ്യുക്കേഷനിൽ ഫൈൻ ആർട്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽനിന്ന് മാസ്റ്റർ ഓഫ് ഫൈൻ ആർട്സ്(എംഎഫ്എ)നേടിയ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ 11ന് കോളജ് ഓഫിസിൽ എത്തണം. 9447124470, 04862227204.

കുമാരമംഗലം∙ പഞ്ചായത്തിലെ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനും ഡേറ്റാ എൻട്രിക്കുമായി ഡിപ്ലോമ (സിവിൽ എൻജിനീയറിങ്), ഐടിഐ ഡ്രാഫ്റ്റ്സ്മാൻ, ഐടിഐ സർവേയർ എന്നിവയിൽ കുറയാതെ യോഗ്യതയുള്ളവരെ നിയമിക്കുന്നു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം 15നകം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. 0486 2200687, 9496045095.

ഉടുമ്പന്നൂർ∙ പെരിങ്ങാശേരി ഗവ.ട്രൈബൽ എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, സോഷ്യൽവർക്ക്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. നാളെ 12.30ന് സ്കൂളിലെ എച്ച്എസ്എസ് വിഭാഗം ഓഫിസിൽ ഹാജരാകണം. 0486 2271900.

പൂമാല∙ ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ ഒഴിവുണ്ട്. നാളെ 11.30ന് സ്കൂളിൽ വച്ചാണ് അഭിമുഖം.

കോഴ്സ് 

മുട്ടം∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ മുട്ടത്ത് പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസസിൽ 2023–24 വർഷത്തേക്കുള്ള ഡിഗ്രി, പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, എംഎസ്‌സി കംപ്യൂട്ടർ സയൻസ് എന്നിവയിലേക്കാണ് പ്രവേശനം. cap.mgu.ac.in/ugcap2023, www.ihrdadmissions.org എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈനായും അപേക്ഷിക്കാം.  04862 257447, 9495378480.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com