
മൂലമറ്റം∙ മൂലമറ്റം ഇലക്ട്രിക്കൽ സെക്‌ഷനിലെ മീറ്റർ റീഡിങ് എടുക്കുന്ന രീതി പരിഷ്കരിക്കുന്നു. ജൂൺ, ജൂലൈ മാസങ്ങളിലാണ് ഗ്രൂപ്പ് റീഡിങ് രീതിയിലേക്ക് മാറ്റുന്നത്. ജൂൺ മാസം മുട്ടം ഭാഗത്തുനിന്നു കാഞ്ഞാർ വരെയുള്ള പ്രദേശത്താണ് വൈദ്യുതി ബില്ല് നൽകുന്നത്. ജൂലൈ മാസം ബാക്കി സ്ഥലങ്ങളിലും വൈദ്യുതി ബില്ല് നൽകും.
ഇത്തരത്തിൽ റീഡിങ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ജൂൺ മാസം നൽകുന്ന ബില്ല് രണ്ടു മാസം എന്നത് വ്യത്യാസത്തിനു സാധ്യതയുണ്ട്.ചില ഭാഗത്ത് 2 മാസത്തിൽ കുറഞ്ഞ ദിവസത്തിന്റെ ബില്ലും ചിലർക്ക് 2 മാസത്തിൽ കൂടിയ ദിവസങ്ങളുടെ ബില്ലും ലഭിക്കാം. ഇത്തരത്തിൽ റീഡിങ് രീതി മാറ്റുമ്പോൾ നൽകുന്ന ബില്ല് ഉപയോഗിച്ച ദിവസങ്ങൾ എത്ര എന്നതു പരിഗണിക്കും.
ഉപഭോക്താവിന് യാതൊരു പ്രയാസവും ഉണ്ടാകില്ലെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. ജൂലൈ മാസം കാഞ്ഞാർ, അറക്കുളം, മൂലമറ്റം, ഇലപ്പള്ളി, ഇടാട്, പതിപ്പള്ളി, ആശ്രമം, അശോക, കരിപ്പലങ്ങാട്, നാടുകാണി, കുളമാവ് പ്രദേശങ്ങളിലായിരിക്കും റീഡിങ് എടുക്കുക. ഇങ്ങനെ ജൂൺ, ജൂലൈ മാസങ്ങൾ കൊണ്ട് പുതിയ റീഡിങ് രീതിയിലേക്ക് എല്ലാ ഉപഭോക്താക്കളെയും ഉൾപ്പെടുത്തും. തുടർന്നുള്ള മാസങ്ങളിൽ രണ്ടുമാസം കൂടുമ്പോൾ കൃത്യമായി ബില്ല് ലഭിക്കും. ബില്ല് സംബന്ധിച്ചോ മറ്റ് സംശയങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടണമെന്ന് കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.