കുങ്കിയാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു; അരിക്കൊമ്പൻ ഷൺമുഖനദി പരിസരത്ത് തുടരുന്നു

HIGHLIGHTS
  • ദൗത്യം പൂർത്തിയാകാതെ കുങ്കിയാനകളെ മടക്കിക്കൊണ്ടുപോകില്ല
arikomban
അരിക്കൊമ്പൻ (ഫയൽ ചിത്രം)
SHARE

കുമളി ∙ കുങ്കിയാനകളുടെ സാന്നിധ്യം മനസ്സിലാക്കിയ അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം ചുരുളിപ്പെട്ടിക്കടുത്ത് ഷൺമുഖനദി അണക്കെട്ട് പരിസരത്ത് തുടരുന്നു. മിഷൻ അരിക്കൊമ്പൻ പൂർത്തിയാക്കാതെ കുങ്കിയാനകളെ കമ്പത്തുനിന്നു മടക്കി കൊണ്ടുപോകില്ല.അരിക്കൊമ്പൻ പിൻമാറിയത് കുങ്കിയാനകളെ എത്തിച്ചതിനെത്തുടർന്നാണെന്ന അനുമാനത്തിലാണ് വനംവകുപ്പ്.

കമ്പത്തെ ഫോറസ്റ്റ് റേഞ്ച് ഓഫിസ് പരിസരത്താണ് കുങ്കിയാനകളെ തളച്ചിരിക്കുന്നത്. ഷൺമുഖനദി അണക്കെട്ട് കടന്നെത്തിയാൽ ആനയെ മയക്കുവെടി വയ്ക്കാനുള്ള തയാറെടുപ്പുകളെല്ലാം വനംവകുപ്പ് പൂർത്തിയാക്കി.അരിക്കൊമ്പൻ ഷൺമുഖ നദി അണക്കെട്ടിനു സമീപത്തു തന്നെ തുടരുന്നത് വെള്ളവും ആഹാരവും യഥേഷ്ടം ലഭ്യമായ സ്ഥലമായതിനാലാണ്.

മേഘമല ഭാഗത്തു നിന്ന് ഇടയ്ക്കിടെ കാട്ടാനകൾ കൂട്ടമായി എത്താറുള്ള സ്ഥലത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ആന വനമേഖലയ്ക്കു പുറത്തിറങ്ങാതെ തമിഴ്നാട് വനം വകുപ്പ് 24 മണിക്കൂറും ജാഗരൂകരായി നിലയുറപ്പിച്ചിട്ടുണ്ട്.ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക ഉള്ളതിനാൽ മയക്കുവെടി വച്ചു പിടികൂടുന്നത് സുരക്ഷിതമാണോ എന്ന സംശയവും ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ട്.

അതിനുപകരം ഇപ്പോഴുള്ള സ്ഥലത്തു നിന്ന് വനത്തിനുള്ളിലൂടെ വരശനാട് വനമേഖലയിലേക്കു നയിക്കാനും ശ്രമിക്കും. എരശക്കനായ്ക്കന്നൂർ മരിക്കാട് ഡാം വരെ എത്തിയ ആന വീണ്ടും ഷൺമുഖ നദി അണക്കെട്ടിനു സമീപത്ത് എത്തിയിട്ട് 4 ദിവസമായി. ആനയെ ഇവിടെനിന്ന് അകറ്റി എന്ന് ഉറപ്പാക്കുന്നതു വരെ കമ്പം മുനിസിപ്പാലിറ്റി മേഖലയിലെ ജനങ്ങൾ പരമാവധി രാത്രിയാത്ര ഒഴിവാക്കണമെന്ന് തേനി കലക്ടർ അറിയിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA