ADVERTISEMENT

പൂപ്പാറ ∙ എസ്റ്റേറ്റ് പൂപ്പാറയിൽ ദമ്പതികൾ താമസിച്ചിരുന്ന കുടിൽ ഒരു സംഘം ആളുകൾ ഇടിച്ചു നിരത്തിയതായി പരാതി. ചേരാടിയിൽ ബാബുവും ഭാര്യ സരോജവും താമസിച്ചിരുന്ന കുടിലാണ് സമീപത്തെ സ്ഥലം ഉടമയുടെ നേതൃത്വത്തിൽ പൊളിച്ചത്.14 വർഷം മുൻപ് വണ്ടിപ്പെരിയാറിൽ നിന്ന് ഇവിടെയെത്തി കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്നവരാണ് ബാബുവും ഭാര്യയും. 8 വർഷം മുൻപ് എസ്റ്റേറ്റ് പൂപ്പാറ മൂന്നുസെന്റ് കോളനിക്ക് സമീപം പുറമ്പോക്ക് ഭൂമിയിൽ കുടിൽകെട്ടി താമസമാരംഭിച്ചു.ഇൗ സ്ഥലത്തിന് പട്ടയത്തിനുവേണ്ടി നേരത്തെ അപേക്ഷ നൽകിയതാണെന്ന് ബാബു പറയുന്നു.

ഇവരെപ്പോലെ മറ്റു ചില കുടുംബങ്ങളും ഇവിടെ പട്ടയമില്ലാത്ത ഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്നുണ്ട്. എന്നാൽ കുടിലിന്റെ ഒരു ഭാഗം സമീപത്തെ പട്ടയഭൂമിയിലാണെന്ന് ആരോപിച്ചാണ് ആ സ്ഥലത്തിന്റെ ഉടമ കുടിൽ പൊളിച്ചതെന്ന് ബാബു പറയുന്നു.ഞായറാഴ്ച പകൽ ബാബുവും ഭാര്യയും കൂലിപ്പണിക്ക് പോയ സമയത്താണ് കുടിൽ പൊളിച്ചത്. ഇതോടെ ഇവർക്ക് അന്തിയുറങ്ങാൻ സ്ഥലമില്ലാത്ത അവസ്ഥയായി. ബാബുവിന്റെ പരാതിയിൽ കേസെടുത്തതായും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ശാന്തൻപാറ സിഐ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com