റോഡിലേക്ക് ഇറങ്ങുവാണോ...? വള്ളം കരുതിക്കോ...

road-gutter-2
1. ചേലച്ചുവട് – വണ്ണപ്പുറം റൂട്ടിൽ കള്ളിപ്പാറയ്ക്കു സമീപം റോഡ് തകർന്ന ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ട നിലയിൽ. ഇരുവശങ്ങളിൽ നിന്നും അതിവേഗം എത്തുന്ന വാഹനങ്ങൾ മുന്നിലുള്ള ഗട്ടർ കാണാതെ പോകുന്നതിനാൽ ഇവിടെ അപകടം പതിവാണ്. വെള്ളം സുഗമമായി ഒഴുകിപ്പോകാൻ കലുങ്ക് നിർമിക്കാതെ റോഡ് പണിതതാണ് പ്രശ്നത്തിനു കാരണം. 2. തൊമ്മൻകുത്ത് – വണ്ണപ്പുറം റോഡിൽ നടയ്ക്കൽ പാലത്തിനു സമീപം റോഡിലെ വെള്ളക്കെട്ട്. മാസങ്ങൾക്കു മുൻപ് റോഡിലെ കുഴികൾ അടച്ച് നന്നാക്കിയെങ്കിലും ഇവിടത്തെ വെള്ളക്കെട്ടിനു പരിഹാരമില്ല. 3. നരിയമ്പാറ - സ്വർണവിലാസം - കൽത്തൊട്ടി - വെള്ളിലാംകണ്ടം പൊതുമരാമത്ത് റോഡിലെ സ്വർണവിലാസത്തിനും സ്കൂൾ കവലയ്ക്കും മധ്യേയുള്ള ഭാഗത്തെ വെള്ളക്കെട്ട്. ഇരുവശങ്ങളിൽ നിന്നും ഇറക്കമായതിനാൽ ഒഴുകിയെത്തുന്ന കല്ലും മണ്ണുമെല്ലാം ഇവിടെ അടിഞ്ഞുകൂടി അപകടാവസ്ഥ ഉണ്ടാകുന്നതും പതിവാണ്. 4. മുട്ടത്തെത്തിയാൽ മുട്ടിനു മുട്ടിനു കുഴികളാണ്. ടൗണിൽ തന്നെ 5 ഇടങ്ങളിലാണ് അപകടക്കുഴികൾ ഉള്ളത്. ഇരുചക്രവാഹന യാത്രികർക്കാണ് ഇതു കൂടുതൽ ഭീഷണി. മുട്ടം ടൗണിൽ തൊടുപുഴ പുളിയന്മല റോഡിന്റെയും അങ്കമാലി ശബരിമല റോഡിന്റെയും സംഗമസ്ഥലത്തെ കുഴിയാണ് ചിത്രത്തിൽ. 5. ഇരുനൂറേക്കർ – മെഴുകുംചാൽ റോഡിൽ കോയിക്കക്കുടി ഭാഗത്തെ ചെളിക്കുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്തേക്ക് മണ്ണ് ഒഴുകിയെത്തിയതോടെ റോഡ് ചെളിക്കുണ്ടായി മാറുകയായിരുന്നു. ഇതോടെ ഇന്നലെ 3 ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെട്ടത്. കാൽനടയാത്രക്കാർക്ക് ഇതുവഴി കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. 2 വർഷം മുൻപ് 13 ലക്ഷത്തോളം മുടക്കി പൊതുമരാമത്തു വകുപ്പ് നിർമിച്ച റോഡിനാണ് ഈ ദുർഗതി.
SHARE

മഴക്കാലത്ത് ജില്ലയിലെ പല റോഡുകളിലും യാത്രക്കാർക്കു ദുരിതമാകുന്നത് വെള്ളക്കെട്ടാണ്. കുഴികളുള്ള റോഡാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ചിലപ്പോൾ, മഴവെള്ളം കെട്ടിനിൽക്കുന്ന കുഴികളിൽ ആഴമറിയാതെ ചാടി അപകടത്തിൽപെടാം. അല്ലെങ്കിൽ  ദേഹത്തും വസ്ത്രത്തിലുമെല്ലാം ചെളി തെറിച്ച് മൊത്തത്തിൽ പണികിട്ടാം. ഇങ്ങനെ മഴയും കുഴിയും വെള്ളക്കെട്ടുമെല്ലാം കൂടി കഷ്ടത്തിലാക്കിയ കഥയാണ് ജില്ലയിലെ പല റോഡുകളിലൂടെയും സഞ്ചരിക്കുന്ന ഓരോ യാത്രക്കാരനും പറയാനുള്ളത്. റോഡിന്റെ പേരുകൾ മാത്രമേ മാറുന്നുള്ളൂ, ദുരിതം ഏതാണ്ട് ഒരുപോലെ തന്നെ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS