പ്ലസ് വൺ:സ്പോർട്സ് ക്വോട്ട റജിസ്ട്രേഷനും വെരിഫിക്കേഷനും : തൊടുപുഴ∙ 2023–24 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്പോർട്സ് ക്വോട്ട റജിസ്ട്രേഷനും വെരിഫിക്കേഷനും തുടങ്ങി. റജിസ്ട്രേഷൻ നടത്തുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.sports.hscap.kerala.gov.in എന്ന വെബ് സൈറ്റിൽ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ റജിസ്ട്രേഷൻ നടത്തിയ ശേഷം ലഭിക്കുന്ന ഓൺലൈൻ റജിസ്ട്രേഷന്റെ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്ത കോപ്പി എന്നിവയുമായി നേരിട്ടോ, sportsidukki23@gmail.com എന്ന ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മെയിലിലേക്കോ അയയ്ക്കണം. 2021 ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകൾ മാത്രമാണ് പരിഗണിക്കുന്നത്. സ്കൂൾതല മത്സരങ്ങൾക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത സ്പോർട്സ് അസോസിയേഷൻ നടത്തുന്ന മത്സരങ്ങളിലെ സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട സ്പോർട്സ് കൗൺസിൽ ഒബ്സർവറുടെ ഒപ്പ് നിർബന്ധമാണ്. അവസാന തീയതി 14. 9496184765, 0486 2232499.
ഗതാഗത നിയന്ത്രണം
കരിമണ്ണൂർ ∙ ഉടുമ്പന്നൂർ–പെരിങ്ങാശേരി റോഡിൽ ടൈൽ വർക്കുകൾ നടക്കുന്നതിനാൽ ഇന്നു മുതൽ 23 വരെ വാഹനഗതാഗതത്തിനു നിയന്ത്രണം ഉണ്ടായിരിക്കും. ഉടുമ്പന്നൂരിൽനിന്നു പെരിങ്ങാശേരിയിലേക്കു പോകുന്ന വാഹനങ്ങൾ ഉടുമ്പന്നൂർ–പാറേക്കവല–പരിയാരം–ചീനിക്കുഴി വഴി പെരിങ്ങാശേരിക്കു പോകേണ്ടതും പെരിങ്ങാശേരിയിൽ നിന്നു വരുന്ന വാഹനങ്ങൾ ഇതേ വഴിയിലൂടെ തന്നെ ഉടുമ്പന്നൂരിലേക്കു പോകേണ്ടതുമാണെന്നു പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എൻജിനീയർ അറിയിച്ചു
അപേക്ഷ ക്ഷണിച്ചു
തൊടുപുഴ∙ ലൈസൻസ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സ്‍ക്രൈബസ് സ്വതന്ത്ര ഡിടിപി സോഫ്റ്റ്‍വെയറിൽ ഓൺലൈൻ പരിശീലനത്തിന് കൈറ്റ് അപേക്ഷ ക്ഷണിച്ചു. കൈറ്റിന്റെ ഓൺലൈൻ പരിശീലന പ്ലാറ്റ്ഫോം ആയ കൂൾ വഴിയാണ് നാലാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം. www.kite.kerala.gov.in എന്ന പോർട്ടലിലൂടെ റജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൈറ്റ് സർട്ടിഫിക്കറ്റ് നൽകും. 2000/- രൂപയും 18% ജിഎസ്ടിയുമാണ് കോഴ്സ് ഫീ. ലോഗോകൾ, മാഗസിൻ, ഫോട്ടോ ബുക്ക്, ഡിജിറ്റൽ ബുക്ക് എന്നിവയുടെ ലേ ഔട്ട് നിർമിക്കാനും ഡിസൈൻ ചെയ്യാനും സ്ക്രൈബസ് ഉപയോഗിക്കാം. ബിസിനസ് കാർഡുകൾ, പോസ്റ്റ് കാർഡുകൾ, ബുക്ക് കവറുകൾ, ഫ്ലൈയറുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ലഘുചിത്രങ്ങൾ എന്നിവ തയ്യാറാക്കാനും സ്‍ക്രൈബസ് കൊണ്ട് സാധിക്കും. വിൻഡോസ്, ലിനക്സ്, ഉബുണ്ടു കംപ്യൂട്ടറുകളിൽ സ്‍ക്രൈബസ് നന്നായി പ്രവർത്തിക്കും. ഇൻസ്റ്റാൾ ചെയ്യാതെ ഉപയോഗിക്കാവുന്ന പോർട്ടബിൾ സോഫ്റ്റ്‍വെയറും ലഭ്യമാണ്.
ജോലി ഒഴിവ്
നെടുങ്കണ്ടം∙ ഗവ.ഹൈസ്കൂളിൽ മലയാളം, ഹിന്ദി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. 12ന് 11ന് അഭിമുഖം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
കട്ടപ്പന കമ്പോളം
ഏലം: 900-1050
കുരുമുളക്: 483
കാപ്പിക്കുരു(റോബസ്റ്റ): 135
കാപ്പി പരിപ്പ്(റോബസ്റ്റ): 235
കൊക്കോ: 50
കൊക്കോ(ഉണക്ക): 220
കൊട്ടപ്പാക്ക്: 310
മഞ്ഞൾ: 120
ചുക്ക്: 250
ഗ്രാമ്പൂ: 825
ജാതിക്ക: 280
ജാതിപത്രി: 1200-1650