കട്ടപ്പന∙ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. കട്ടപ്പന-വെള്ളയാംകുടി റൂട്ടിലുള്ള സ്വകാര്യ സ്ഥാപനത്തിനു മുൻപിൽ ഇന്നലെ രാവിലെ 11ഓടെ ആയിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞതിനെ തുടർന്നാണ് യാത്രികർക്ക് പരുക്കേറ്റത്. അപകടത്തിൽ പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.