മലവെള്ളപ്പാച്ചിൽ: വീടിന്റെ സംരക്ഷണഭിത്തി തകർന്നു

malayella-pachil-veedinte-protection-wall-thakarnnu
ബുധനാഴ്ച ഉണ്ടായ മലവെള്ളപ്പാച്ചിലിൽ വലിയപറമ്പിൽ മേഴ്സി ബിനുവിന്റെ വീട് അപകടാവസ്ഥയിലായ നിലയിൽ.
SHARE

മൂലമറ്റം∙ ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ജലന്തർ സിറ്റി വലിയപറമ്പിൽ മേഴ്‌സി ബിനുവിന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. ജലന്തർ സിറ്റി തോടിനു സമീപത്താണ് മേഴ്‌സിയുടെ വീട്. കഴിഞ്ഞ വർഷം മലവെള്ളപ്പാച്ചിലിൽ വീടിനു സമീപത്തുകൂടി വെള്ളം കയറി ഒഴുകി വീട് അപകടാവസ്ഥയിലായതാണ്.

ഇവിടെയുണ്ടായിരുന്ന തോടിന്റെ സംരക്ഷണഭിത്തി കഴിഞ്ഞ വർഷത്തെ മലവെള്ളപ്പാച്ചിലിൽ തകർന്നുപോയി. അപകടാവസ്ഥയിലായ ജലന്തർ സിറ്റിയിലെ വീടുകൾക്ക് സംരക്ഷണത്തിനായി പ്രദേശത്ത് സംരക്ഷണഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS