തൂക്കുപാലം∙ ജില്ലയിലെ ഏക ഒട്ടക സവാരിയായിരുന്ന രാമക്കൽമേട്ടിൽ സവാരി വീണ്ടും നിലച്ചു. സഞ്ചാരികളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായ സുൽത്താൻ എന്ന ഒട്ടകം ചത്തതോടെ സവാരി നിലച്ചത്. മുൻപ് കയറിൽ കുരുങ്ങി മറ്റൊരു ഒട്ടകവും ഇവിടെ ചത്തിരുന്നു. ഒട്ടകത്തിന്റെ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്നാണു സൂചന.
സന്യാസിയോട സ്വദേശികളായ 3 ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് രാജസ്ഥാനിൽനിന്ന് ഒട്ടകത്തെ രാമക്കൽമേട്ടിൽ എത്തിച്ചത്. ഇടുക്കിയിൽ ആന, കുതിര സവാരികൾ സാധാരണയാണെങ്കിലും ഒട്ടക സവാരി ആദ്യമായിരുന്നു.
ഇതേസമയം തുടർച്ചയായി ഒട്ടകങ്ങൾ ഇവിടെ ചത്തൊടങ്ങുന്നത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മൃഗസ്നേഹികളും രംഗത്ത് വന്നിട്ടുണ്ട്. ഒട്ടകത്തിന്റെ പോസ്റ്റുമോർട്ടം നടപടികൾ അടക്കം നടത്താതെയാണ് മറവു ചെയ്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.