മറയൂരിൽ ചന്ദനലേലം നാളെ മുതൽ, ഓൺലൈനിൽ 4 ഘട്ടങ്ങളിലായി നടക്കും; ലേലം ചെയ്യുന്ന ഇനങ്ങൾ ഇവ...

Mail This Article
മറയൂരിൽ ചന്ദനത്തിന്റെ ലേലം നാളെയും വ്യാഴാഴ്ചയുമായി ഓൺലൈനിൽ 4 ഘട്ടങ്ങളിലായി നടക്കും. ആവശ്യമായ രേഖകൾ സഹിതം നിരതദ്രവ്യം അടയ്ക്കുന്നവർക്കു ലേലത്തിൽ പങ്കെടുക്കാം.
എവിടെ നിന്ന്
∙ വനംവകുപ്പിന്റെ ചന്ദന റിസർവിൽ ഉണങ്ങിനിൽക്കുന്നതും വന്യമൃഗങ്ങൾ പിഴുതിടുന്നതുമായ മരങ്ങൾ മുറിച്ചാണു ലേലത്തിന് ഒരുക്കുന്നത്. ചന്ദനക്കടത്തുകാരിൽ നിന്നു പിടികൂടുന്ന ഉരുപ്പടികളും ലേലത്തിലുണ്ട്.
വരുമാനം
∙ ഈ വർഷത്തെ രണ്ടാമത്തെ ലേലമാണിത്. മാർച്ചിലെ ആദ്യലേലത്തിൽ 31 കോടിയുടെ ചന്ദനം വിറ്റുപോയി. കോവിഡിനു മുൻപ് 80 കോടി രൂപ വരെ ലേലത്തിലൂടെ സർക്കാരിനു പ്രതിവർഷം ലഭിച്ചിരുന്നു.
ലേലക്കാർ
∙ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ് കമ്പനി, ജയ്പുർ സിഎംടി ആർട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജയ്‌പുർ ക്ലൗഡ്, കേരള ഹാൻഡി ക്രാഫ്റ്റ്സ് ഡവലപ്മെന്റ് കോർപറേഷൻ, തൃശൂർ ഔഷധി, കർണാടക ഹാൻഡി ക്രാഫ്റ്റ്സ് (സ്ഥിരമായി ലേലത്തിൽ പങ്കെടുക്കുന്നവർ).
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
ലേലനടത്തിപ്പ്
∙ മെറ്റൽ ആൻഡ് സ്ക്രാപ് ട്രേഡിങ് കോർപറേഷൻ, കൊൽക്കത്ത.
ആകെ ടൺ 68.632
∙ 169 ലോട്ടുകളിലായി ആകെ 68.632 ടൺ ചന്ദനമാണു ലേലത്തിൽ വയ്ക്കുക.
ലേലം ചെയ്യുന്ന ഇനങ്ങൾ
∙ ക്ലാസ് 2: ചൈന ബുദ്ധ് – 500 കിലോ
∙ ക്ലാസ് 3: പഞ്ചം ചന്ദനം – 3.150 ടൺ
∙ ക്ലാസ് 4: ഗോഡ്‌ല ചന്ദനം – 258 കിലോ
∙ ക്ലാസ് 5: ഗാട്ട് ബഡ്‌ല ചന്ദനം – 4.481 ടൺ
∙ ക്ലാസ് 6: ബഗ്രദാദ് ചന്ദനം – 8.055 ടൺ
∙ ക്ലാസ് 10: ജയ്പൊഗൽ ചന്ദനം – 8.179 ടൺ
∙ ചന്ദനവേര് – 3.642 ടൺ
∙ വെള്ളച്ചന്ദനത്തടി – 15 ടൺ
∙ ചിപ്‌സ് – 17.5 ടൺ
∙ മിക്‌സ്ഡ് ചിപ്‌സ് – 6.335 ടൺ