ADVERTISEMENT

അടിമാലി∙ പൊതു വിദ്യാഭ്യാസ വകുപ്പ് മികവിന്റെ കേന്ദ്രം പദ്ധതിയിൽപെടുത്തി നിർമിക്കുന്ന സ്കൂൾ കെട്ടിടത്തിന് വൈദ്യുതി വേണ്ടേ? അടിമാലി ഗവ. ഹൈസ്കൂളിന് നിർമിച്ച ഇരുനില കെട്ടിടത്തിനാണ് ഉദ്ഘാടനം കഴിഞ്ഞ മൂന്നാം വർഷത്തിലേക്ക് എത്തുമ്പോഴും വൈദ്യുതി വെളിച്ചം അന്യമായത്. 2018ൽ ആണ് കിഫ്ബിയിൽനിന്നുള്ള 3 കോടിയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 40 ലക്ഷവും ചേർത്ത് മൂന്നരക്കോടിയോളം മുടക്കി കെട്ടിട നിർമാണം ആരംഭിച്ചത്. 2020ൽ നിർമാണജോലികൾ പൂർത്തീകരിച്ചു.

വൈദ്യുതി കണക്‌ഷൻ ലഭിച്ചിരുന്നില്ല. എങ്കിലും ഒക്ടോബറിൽ ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി, ധനകാര്യ മന്ത്രി, നിയമസഭ സ്പീക്കർ തുടങ്ങി ഒട്ടേറെ പ്രമുഖറാണ് ഉദ്ഘാടനത്തിൽ പങ്കെടുത്തത്. 3 മാസത്തിനകം വൈദ്യുതി കണക്‌ഷൻ ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമുണ്ടായി. വേനൽക്കാലത്ത് കടുത്ത ചൂടിനെയും കാലവർഷത്തിൽ വെളിച്ചക്കുറവിനെയും അവഗണിച്ചാണ് 18 ക്ലാസ് മുറികളിലായി കുട്ടികൾ പഠനം നടത്തുന്നത്. വൈദ്യുതി ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com