ADVERTISEMENT
മൂന്നാർ ∙ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്നതും ആക്രമിക്കുന്നതും പതിവായതോടെ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ടോൾഫ്രീ നമ്പർ ഉൾപ്പെടെയുള്ള ക്രമീകരണങ്ങളുമായി മൂന്നാർ പൊലീസ്. 112 എന്ന ടോൾ ഫ്രീ നമ്പറിലേക്കു സഞ്ചാരികൾക്കു വിളിക്കാം. റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ, പൊതുസ്ഥലങ്ങളിൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിവിധ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം. 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ് ഈ നമ്പറുകൾ. വിനോദസഞ്ചാരമേഖലയുമായി പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും ഫോൺ നമ്പറുകളോടു കൂടിയ മുന്നറിയിപ്പ് ഫലകങ്ങൾ സ്ഥാപിക്കുമെന്നു ഡിവൈഎസ്പി അലക്സ് ബേബി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT