ഇടുക്കി ജില്ലയിൽ വിറ്റത് 3,04,095 ടിക്കറ്റുകൾ; പക്ഷേ, അടിച്ചില്ല മോനേ!

Mail This Article
ടിക്കറ്റുകൾ ഏജൻസികൾക്ക് നൽകി. ഇത്തവണ 3,54,000 ടിക്കറ്റുകളാണ് വിൽപനയ്ക്കായി തയാറാക്കിയത്. ഇന്നലെ രാവിലെ 10മണിയോടെ ടിക്കറ്റ് വിൽപന അവസാനിപ്പിച്ചിരുന്നു. 49,905 ടിക്കറ്റുകൾ ജില്ലയിൽ വിൽക്കാതെ അവശേഷിക്കുന്നു. 2022ൽ വിൽപനയ്ക്കായി കൊണ്ടുവന്ന 2,66,000 ടിക്കറ്റുകളും വിറ്റു തീർന്നിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ 38,095 ടിക്കറ്റുകളാണ് ഈ വർഷം അധികമായി വിറ്റത്.
ആകെ 125 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബംപർ വിജയികൾക്ക് നൽകുന്നത്. ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക്, നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേർക്ക് എന്നിങ്ങനെയാണ് ബംപർ സമ്മാനത്തുക. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നൽകുന്നുണ്ട്. 500 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.