വെള്ളം റോഡിൽനിന്ന് കോരിയെടുക്കാം!
Mail This Article
×
മേരികുളം∙ അധികൃതർ അനാസ്ഥ തുടരുന്നതിനാൽ മേരികുളം ടൗണിൽ ഒരുമാസമായി ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഓട്ടോസ്റ്റാൻഡിനു സമീപമാണ് ശുദ്ധജലം നഷ്ടമാകുന്നത്. വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച പൈപ്പുകൾ അടിക്കടി പൊട്ടി വെള്ളം പാഴാകുന്നുണ്ട്. അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പൈപ്പ് പൊട്ടൽ പതിവായതിനാൽ ഇക്കാര്യം നാട്ടുകാർ ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ പല വീടുകളിലും ആവശ്യത്തിനു വെള്ളം ലഭ്യമാകാത്ത സ്ഥിതിയുണ്ട്. തകരാറിലാകുന്ന പൈപ്പുകൾ മാറ്റിയിട്ട് ജലവിതരണം കാര്യക്ഷമമാക്കാൻ അടിയന്തര നടപടി വേണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.