ADVERTISEMENT

ചെറുതോണി∙ മഴ ശക്തമാകുന്നതിനിടെ കഞ്ഞിക്കുഴിയിൽ മണ്ണിടിച്ചിൽ ഭീഷണിയിൽ 2 കുടുംബങ്ങൾ. തട്ടേക്കണ്ണിയിൽ മൂന്നു സെന്റിൽ കഴിയുന്ന പുത്തൻപുരയ്ക്കൽ സോമനും കരിപ്പേലിക്കുടി ബാബുമാണ് അപകടാവസ്ഥയിലായ വീടുകൾക്കുള്ളിൽ ഭീതിയോടെ കഴിയുന്നത്. വീടിനു ചുറ്റും വിള്ളൽ വീണതോടെ ഏതു നിമിഷവും തകർന്നു വീഴാവുന്ന സ്ഥിതിയിലാണ്. സർക്കാരിന്റെ ഭവന പദ്ധതികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും വർഷങ്ങളായി വീട് ലഭിക്കാത്തതിന്റെ ആശങ്കയിലാണ് ഈ കുടുംബങ്ങൾ. 

2018 ലെ മഹാപ്രളയ കാലത്താണ് വീടുകളുടെ മുന്നിലും പിന്നിലുമുള്ള മൺതിട്ടകൾക്കു വിള്ളൽ വീണത്. പ്രളയാനന്തരം അധികൃതർ സ്ഥലത്ത് വന്നു പരിശോധന നടത്തി ഇവിടം വാസയോഗ്യമല്ലെന്നു റിപ്പോർട്ട് തയാറാക്കിയെങ്കിലും പിന്നീട് നടപടി ഒന്നുമുണ്ടായില്ല. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും നൽകുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. പഞ്ചായത്തിൽ നിരവധി പേർക്ക് ഇത്തരത്തിൽ വീടും സ്ഥലവും ലഭിച്ചെങ്കിലും ഇവർ അടക്കമുള്ളവർക്ക് ഇനിയും സഹായം ലഭിച്ചിട്ടില്ല. 

ലൈഫ് ഭവന പദ്ധതിയിൽ കുടുംബങ്ങളെ പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ 5 വർഷം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനാൽ കലക്ടർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഈ കുടുംബങ്ങൾ. മഴക്കാലമായതോടെ രാത്രികളിൽ ഉറക്കമിളച്ച് ആശങ്കയോടെ കഴിയുകയാണെന്നും വീടും സ്ഥലവും അനുവദിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്നുമാണു ഈ കുടുംബങ്ങളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT