ADVERTISEMENT

ഉപ്പുതറ ∙ സ്‌കൂളിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ തെളിവെടുപ്പിനു പിന്നാലെ കണ്ണംപടി ഗവ. ട്രൈബൽ ഹൈസ്‌കൂളിലെ രണ്ട് അധ്യാപികമാർക്ക് സ്ഥലംമാറ്റം. പ്രധാനാധ്യാപികയുടെ ചുമതല വഹിച്ചിരുന്ന നിത്യകല്യാണി, സീനിയർ അസിസ്റ്റന്റ് സ്വപ്‌ന എന്നിവരെയാണ് സ്ഥലംമാറ്റിയത്. 

ഫണ്ട് വിനിയോഗത്തിലെ വീഴ്ചകളും സ്‌കൂളിന്റെ ശോച്യാവസ്ഥയും വ്യക്തമാക്കി രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രി, പട്ടികവർഗ വകുപ്പ് മന്ത്രി എന്നിവർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും സ്‌കൂൾ നേതൃത്വവുമായി അഭിപ്രായ വ്യത്യാസവും രൂക്ഷമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 26ന് ഡിഡി ആർ.വിജയയുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

സ്‌കൂളിന്റെ വികസനത്തിന് സ്‌കൂളിലെ ചിലർ തടസ്സം നിൽക്കുന്നെന്നത് ഉൾപ്പെടെയുള്ള പരാതികൾ രക്ഷിതാക്കൾ ഡിഡിയെ അറിയിച്ചിരുന്നു. ഇത്തരക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും രക്ഷിതാക്കൾ മുന്നറിയിപ്പു നൽകിയിരുന്നു. അതിനു പിന്നാലെയാണ് 2 അധ്യാപകരെ സ്ഥലം മാറ്റിയിരിക്കുന്നത്. 

കോഴിക്കോട് സ്വദേശിയെ പ്രധാനാധ്യാപകനായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഡിഡിയുടെ അന്വേഷണ റിപ്പോർട്ട് ബന്ധപ്പെട്ട മേലധികാരികൾക്ക് കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT