ADVERTISEMENT

അധ്യാപക ഒഴിവ്
രാജകുമാരി∙ രാജകുമാരി എൻഎസ്എസ് കോളജിൽ 2023–24 അധ്യയന വർഷത്തിലേക്ക് ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഉദ്യോഗാർഥികളിൽനിന്നു 24 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകർ എറണാകുളം ഡിഡി ഓഫിസിൽ പേര് റജിസ്റ്റർ ചെയ്തവരായിരിക്കണം. ഇന്റർവ്യൂവിന്റെ സമയത്ത് യുജിസി മാനദണ്ഡങ്ങൾ 2018 അനുശാസിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്. നേരത്തേ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇമെയിൽ nssrajakumari@yahoo.com. 9447502337.

ഗതാഗതം നിരോധിച്ചു
കുമാരമംഗലം∙ കോടിക്കുളം റോഡിൽ കുമാരമംഗലം പഞ്ചായത്ത് മുതൽ കറുക വരെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 25 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പിഡബ്ല്യുഡി നിരത്ത് വിഭാഗം അസി. എൻജിനീയർ അറിയിച്ചു.

സ്പോട്ട് അഡ്മിഷൻ
തൊടുപുഴ∙ അൽ അസ്ഹർ ലോ കോളജിൽ ത്രിവത്സര എൽഎൽബി കോഴ്സിൽ പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തും. 21ന് 2ന് മുൻപായി ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. 9188520544.

ജോലി ഒഴിവ്
തൊടുപുഴ∙
ജില്ലാ ആയുർവേദ ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന താൽക്കാലിക അടിസ്ഥാനത്തിൽ പഞ്ചകർമ അസിസ്റ്റന്റ് തസ്തികയിലേക്കു 550 രൂപ പ്രതിദിന വേതനത്തിൽ നിയമനം നടത്തുന്നതിന് നാളെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ ഇന്റർവ്യൂ നടത്തും. തെറപ്പിസ്റ്റ് കോഴ്സ് പാസായിട്ടുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ സ്വീകരിക്കും. പ്രായപരിധി 18–45 വയസ്സ്. 04862 220680.
ഉടുമ്പന്നൂർ ∙ ഗവ.എൽപി സ്കൂളിൽ നിലവിലുള്ള എൽപിഎസ്ടിയുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 21ന് 10.30ന് സ്കൂളിൽ നടക്കും. 

നാളെ മുതൽ വൺവേ സംവിധാനം
കുമളി∙ ഡിണ്ടിഗൽ - കൊട്ടാരക്കര ദേശീയപാതയിലൂടെ എത്തുന്ന ശബരിമല തീർഥാടകരുടെ വാഹനങ്ങൾക്ക് നാളെ മുതൽ വൺവേ സംവിധാനം. ശബരിമലയിലേക്കു വരുന്ന വാഹനങ്ങൾ കമ്പത്തുനിന്ന് കമ്പംമെട്ട് വഴി തിരിച്ചുവിടും. ദർശനം കഴിഞ്ഞ് മടങ്ങുന്ന വാഹനങ്ങൾ കുമളി വഴി മടങ്ങണമെന്നും തേനി കലക്ടർ സജീവന അറിയിച്ചു. തീർഥാടകരുടെ വാഹനങ്ങൾ എത്താൻ തുടങ്ങിയതോടെ കുമളിയിൽ തമിഴ്നാട് ബസ്‌ സ്റ്റാൻഡ് ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സ്റ്റാൻഡ് പണി നടക്കുന്നതിനാൽ ദേശീയപാതയുടെ ഒരു വശത്താണ് ഇവിടെ ബസുകൾ പാർക്ക് ചെയ്യുന്നത്.

കട്ടപ്പന കമ്പോളം
ഏലം: 1300-1425
കുരുമുളക്: 590
കാപ്പിക്കുരു(റോബസ്റ്റ): 130
കാപ്പി പരിപ്പ്(റോബസ്റ്റ): 230
കൊക്കോ: 50
കൊക്കോ(ഉണക്ക): 230
കൊട്ടപ്പാക്ക്: 310
മഞ്ഞൾ: 170
ചുക്ക്: 360
ഗ്രാമ്പൂ: 950
ജാതിക്ക: 250
ജാതിപത്രി: 1000-1500

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT