ദേവികുളത്ത് പടയപ്പ ശല്യം തുടരുന്നു
Mail This Article
×
മൂന്നാർ ∙ തുടർച്ചയായ മൂന്നാം ദിവസവും ദേവികുളം മേഖലയിൽ പടയപ്പയുടെ ആക്രമണം. ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ ജോവാൻ, സ്റ്റാൻലി, ശേഖർ എന്നിവരുടെ വിളവെടുപ്പിനു പാകമായ പച്ചക്കറിക്കൃഷിയും പുൽക്കൃഷിയുമാണ് ആന നശിപ്പിച്ചത്. വെള്ളി വൈകിട്ടാണു പടയപ്പ ഫാക്ടറി ഡിവിഷനിലെ ജനവാസ മേഖലയിലിറങ്ങിയത്. ഇന്നലെ രാവിലെ ഏഴു മണിയോടെയാണു മടങ്ങിയത്. കമ്പനി ജീവനക്കാരായ ജയപ്രകാശ്, അലക്സ് എന്നിവരുടെ വീടുകൾക്കു സമീപം പടയപ്പ നിന്നതു കാരണം വീട്ടിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ബുധനാഴ്ച മുതൽ പടയപ്പ പ്രദേശത്തുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.