ADVERTISEMENT

ഗതാഗതം നിരോധിച്ചു; മ്ലാമല∙ ശാന്തിപ്പാലത്തിൽ ജോലികൾ നടക്കുന്നതിനാൽ ഇന്നും നാളെയും പാലത്തിൽകൂടി വാഹനങ്ങൾ കടത്തിവിടില്ല.

തെളിവെടുപ്പ് നാളെ 
തൊടുപുഴ∙ സംസ്ഥാന വിവരാവകാശ കമ്മിഷൻ നാളെ ജില്ലയിൽ തെളിവെടുപ്പ് നടത്തും.  പൊതുബോധന ഓഫിസർമാരും ഒന്നാം അപ്പീൽ അധികാരികളും  ഫയലുകളും തെളിവുകളുമായി ഹാജരാകണം. അപ്പീൽ ഹർജിക്കാരും പങ്കെടുക്കണം. സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിമിന്റെ നേതൃത്വത്തിൽ 10.30ന് ഇടുക്കി സർക്കാർ ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് ആരംഭിക്കും. അറിയിപ്പ് ലഭിച്ചവർ  10.15ന് റജിസ്ട്രേഷന് ഹാജരാകണമെന്ന് കമ്മിഷൻ സെക്രട്ടറി അറിയിച്ചു.

സിറ്റിങ് 23ന് 
തൊടുപുഴ∙ സംസ്ഥാന വനിതാ കമ്മിഷൻ ജില്ലാതല സിറ്റിങ് 23ന് 10 മുതൽ മൂന്നാർ പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് പബ്ലിക് റിലേഷൻസ് ഓഫിസർ അറിയിച്ചു.

ജോലി ഒഴിവ്
രാജാക്കാട്∙ ഐഎച്ച്ആർഡി രാജാക്കാട് സെന്ററിൽ സിസ്റ്റം അനലിസ്റ്റ് (പാർട്ട് ടൈം) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംസിഎ ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളവർ ബയോഡേറ്റയും രേഖകളുടെ പകർപ്പും 22ന് മുൻപ് ഓഫിസിൽ സമർപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT