ഇടുക്കി ജില്ലയിൽ ഇന്ന് (21-11-2023); അറിയാൻ, ഓർക്കാൻ

Mail This Article
പച്ചക്കറികൾ കർഷകരിൽനിന്ന് നേരിട്ടു വാങ്ങാം
മൂന്നാർ∙ വട്ടവടയിലെ പട്ടികവർഗ കോളനികളിൽ പട്ടികവർഗ വകുപ്പിന് കീഴിലുള്ള ഹരിത രശ്മി പദ്ധതിയുടെ ഭാഗമായി നടത്തിയ വിളവെടുപ്പിന് പാകമായ പച്ചക്കറികൾ കർഷകരിൽനിന്നു നേരിട്ട് വാങ്ങാൻ അവസരം. വെളുത്തുള്ളി, ബീൻസ്, കാരറ്റ്, ബട്ടർ ബീൻസ്, കാബേജ്, ഉരുളക്കിഴങ്ങ് എന്നിവയാണ് വാങ്ങാവുന്നത്. കച്ചവടക്കാർ, വിവാഹ പാർട്ടികൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യക്തികൾ എന്നിവർക്ക് ഹരിത രശ്മി സ്വയം സഹായ സംഘങ്ങൾ മുഖേന പച്ചക്കറികൾ വില കുറച്ച് നേരിട്ടു വാങ്ങാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. 8590604238.
ജോലി ഒഴിവ്
അടിമാലി∙ ദേവിയാർ കോളനി ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ (കൊമേഴ്സ്) അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.
കട്ടപ്പന കമ്പോളം
ഏലം: 1300-1450
കുരുമുളക്: 595
കാപ്പിക്കുരു(റോബസ്റ്റ): 130
കാപ്പി പരിപ്പ്(റോബസ്റ്റ): 230
കൊക്കോ: 50
കൊക്കോ(ഉണക്ക): 230
കൊട്ടപ്പാക്ക്: 310
മഞ്ഞൾ: 170
ചുക്ക്: 360
ഗ്രാമ്പൂ: 950
ജാതിക്ക: 255
ജാതിപത്രി: 1000-1500