ADVERTISEMENT

പീരുമേട് ∙ കന്നുകാലികളെ മേയാൻ അഴിച്ചു വിടുന്നവർ കരുതിയിരിക്കുക; റോഡിൽ അലഞ്ഞു തിരിയുന്ന കാലികളെ പഞ്ചായത്ത് പിടിച്ചു കെട്ടി തുടങ്ങി . കാൽനട–വാഹനയാത്രക്കാർക്ക് മാർഗ തടസ്സം സൃഷ്ടിച്ചു റോഡിൽ തമ്പടിക്കുകയും ജംക്‌ഷനിൽകൂടി അലഞ്ഞു നടക്കുകയും ചെയ്യുന്ന കന്നുകാലികളെ പീരുമേട് പഞ്ചായത്ത് അധികൃതരാണ് പിടികൂടി പ്രത്യേക സ്ഥലത്തേക്ക് മാറ്റിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പഞ്ചായത്തിന്റെ തൊഴിലാളികൾ പിടിച്ചു കൊണ്ടുവന്ന കന്നുകാലിയെ തോട്ടാപുരയ്ക്കു സമീപം പഞ്ചായത്ത് നിർമിച്ചിരിക്കുന്ന പൗണ്ടിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. പുല്ലു വെള്ളവും മറ്റും നൽകി കന്നുകാലിയെ സംരക്ഷിക്കുന്നതിനു തൊഴിലാളിയെ നിയമിച്ചിട്ടുണ്ട്. കന്നുകാലിയെ ഏറ്റെടുക്കുന്നതിനു ഉടമസ്ഥൻ 7 ദിവസത്തിനകം എത്തിയാൽ 10000 രൂപ പിഴയും പരിപാലന ചെലവും നൽകണം . എന്നാൽ 7 ദിവസം കഴിയുന്ന പക്ഷം ഇവയെ പരസ്യ ലേലം ചെയ്തു നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ പറഞ്ഞു. 

ലേലത്തിൽ കൂടി ലഭിക്കുന്ന തുക പഞ്ചായത്തിന്റെ വികസന ഫണ്ടിലേക്കു നൽകും. പാമ്പനാർ, പീരുമേട്, കുട്ടിക്കാനം, പള്ളിക്കുന്ന്, മേമല എന്നിവിടങ്ങളിൽ റോഡിൽ കാലിക്കൂട്ടങ്ങൾ രാപകൽ കിടക്കുന്നത് മണ്ഡലകാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ കർശന നടപടി. രാത്രി കാലങ്ങളിൽ കിടക്കുന്ന കന്നുകാലികളെ ഇടിച്ചു ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ അപകടത്തിൽപെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com