ADVERTISEMENT

മൂന്നാർ∙ ഒരു വർഷം മുൻപ് സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും മൂന്നാറിൽ വീണ്ടും വ്യാപകമായി. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഗ്ലാസുകൾ, പ്ലേറ്റുകൾ, സ്ട്രോകൾ തുടങ്ങിയവയുടെ വിൽപനയും ഉപയോഗവുമാണ് വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ വീണ്ടും     വ്യാപകമായിരിക്കുന്നത്.

പ്രകൃതിക്ക് ദോഷമാകുന്ന ഇത്തരം വസ്തുക്കൾ സർക്കാർ നിരോധിച്ചതിനെ തുടർന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് ഒരു വർഷം മുൻപ് മൂന്നാറിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധനകൾ നടത്തി പിടിച്ചെടുത്തിരുന്നു. തുടർച്ചയായ പരിശോധനകളെ തുടർന്ന് മാസങ്ങളോളം ഇവയുടെ വിൽപനയും ഉപയോഗവും മൂന്നാറിൽ നിലച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും മാസം മുൻപ് വീണ്ടും ഇവയുടെ വ്യാപാരവും ഉപയോഗവും     ആരംഭിക്കുകയായിരുന്നു. 

അയൽ സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന ഇവയുടെ കച്ചവടം മൂന്നാർ ടൗണിൽ വളരെ രഹസ്യമായാണ് നടക്കുന്നത്. വഴിയോര കച്ചവടക്കാർ ഉൾപ്പെടെയുള്ളവരാണ് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com