ADVERTISEMENT

തൊടുപുഴ ∙ പിണറായി സർക്കാരിന്റെ കർഷകവിരുദ്ധ നടപടികൾക്കെതിരെ ‘കേരളം മൃത പ്രായത്തിൽ’ എന്ന മുദ്രാവാക്യം ഉയർത്തി കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലേക്ക് കർഷക മാർച്ച് നടത്തി. തുടർന്ന് സിവിൽ സ്റ്റേഷനു മുൻപിൽ നടന്ന ധർണ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് കുറുന്തോട്ടിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ സമരത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജെ.അവിര, തോമസ് കുഞ്ഞാലി, കോൺഗ്രസ് നേതാക്കളായ ജോസ് മുത്തനാട്, മനോജ് കോക്കാട്ട്, എൻ.ഐ.ബെന്നി, സലീഷ് പഴയിടം, ജോയ് വർഗീസ്, റോബിൻ മൈലാടി, ജോമോൻ തെക്കുംഭാഗം, ജോസഫ് കാഞ്ഞിരക്കൊമ്പിൽ, സോണി കിഴക്കേക്കര, മാത്യൂസ് നെല്ലിക്കുന്നേൽ, സന്തോഷ് കിഴക്കേൽ, ദേവസ്യാച്ചൻ കുന്നത്തേൽ, രാജു കുര്യൻ, ബാബു പോൾ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com