ADVERTISEMENT

ടിസ മരിയ ആഗസ്തി ക്ലാരനെറ്റ് വായിക്കുമ്പോൾ കയ്യടിക്കാൻ 6 പേർ ആകാംക്ഷയോടെ ഉണ്ടായിരുന്നു. സഹോദരങ്ങളായ ടിസൻ ഡൊമിനിക്, ടിസ്ന അന്ന, ടെസ ഏഞ്ചൽ, ടിസ്‌വിൻ ജോസഫ് എന്നിവരും മാതാപിതാക്കളായ പി.ഡി.ആഗസ്തിയും ഷീബ ജോസഫുമാണ് പ്രോത്സാഹിപ്പിക്കാൻ എത്തിയത്. ചെങ്കുളം പുത്തൻപുരയ്ക്കൽ ആഗസ്തി–ഷീബ ദമ്പതികളുടെ മൂത്തമകളാണ് ടിസ മരിയ. ഇളയ മകൻ ടിസ്‌വിൻ ജോസഫിന് 9 മാസമാണ് പ്രായം. ജില്ലാ കലോത്സവത്തിൽ ടിസ മരിയ മാത്രമായിരുന്നു ക്ലാരനെറ്റ് മത്സരത്തിൽ ഉണ്ടായിരുന്നത്. പിതാവ് ആഗസ്തി 15 ദിവസം കൊണ്ടാണ് മകളെ ക്ലാരനെറ്റ് പഠിപ്പിച്ചത്. തൃശൂരിലെ സ്നേഹരാഗം ബാൻഡ് ട്രൂപ്പിലെ ക്ലാരനെറ്റ് വായനക്കാരനാണ് ആഗസ്തി. കൂമ്പൻപാറ ഫാത്തിമമാത ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് ടിസ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com