ADVERTISEMENT

തൊടുപുഴ ∙ റിപ്പബ്ലിക് ദിനവും തമിഴ്നാട്ടിൽ തൈപ്പൂയ ഉത്സവ അവധിയും ആയതോടെ ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറി തുടങ്ങി. വെള്ളി, ശനി, ഞായർ ദിവസത്തെ അവധി ലഭിക്കുന്നതോടെ വിനോദസഞ്ചാരികൾ ഇവിടങ്ങളിലേക്ക് ഒഴുകിയെത്തുകയാണ്.

വിനോദസഞ്ചാരികളുടെ പറുദീസയായ മറയൂർ – കാന്തല്ലൂർ മേഖലയിലേക്ക് ഈ ദിവസങ്ങളിൽ വൻതിരക്കാണ്. തണുപ്പുകാലം മാറി മറ്റു പ്രദേശങ്ങളിൽ ചൂടു കൂടുമ്പോഴും മറയൂർ – കാന്തല്ലൂർ പ്രദേശത്തെ തണുത്ത കാലാവസ്ഥയാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. തേക്കടിയിലും അവധിക്കാലം ആഘോഷിക്കാൻ എത്തുന്നവരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ ഒട്ടേറെ തമിഴ് വിനോദസഞ്ചാരികളും ഇവിടേക്കെത്തുന്നുണ്ട്. മൂന്നു ദിവസത്തെ അവധി മുന്നിൽ കണ്ട് മൂന്നാറിൽ 60 ശതമാനം റൂമുകളും നേരത്തെ തന്നെ ബുക്കിങ് നടന്നു.

തൈപ്പൂയം, റിപ്പബ്ലിക് അവധികൾ ഒരുമിച്ചു വന്നതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളാണ് മൂന്നാറിലും കൂടുതലായി എത്തുന്നത്. കേരള, തമിഴ് സഞ്ചാരികൾ ഏറെ പ്രിയപ്പെട്ട വാഗമൺ ഈ അവധി ദിവസങ്ങളിലും ടൂറിസ്റ്റുകളെ കൊണ്ട് നിറയുമെന്നാണ് പ്രതീക്ഷ. ചില്ലുപാലം അടക്കമുള്ള കൗതുകക്കാഴ്ചകൾ കൂടിയായതോടെ വാഗമണ്ണിൽ തിരക്കൊഴിയാത്ത സ്ഥിതിയാണ്. ഓരോ അവധി ദിവസങ്ങളിലും വൻ തിരക്കാണ് വാഗമണ്ണിലെ വിവിധ വിനോദ കേന്ദ്രങ്ങളിൽ ഉണ്ടാകാറുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com