ADVERTISEMENT

അടിമാലി ∙ പൊതുമരാമത്തു വകുപ്പിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെട്ട ആറാംമൈൽ–ആവറുകുട്ടി– കുറത്തിക്കുടി റോഡ് നിർമാണത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. 8 മാസം മുൻപ് റോഡിലെ മാമലക്കണ്ടം ഭാഗത്ത് 50 ലക്ഷത്തോളം മുടക്കി നിർമാണ പ്രവൃത്തികൾക്ക് പൊതുമരാമത്തു വകുപ്പ് നടപടി സ്വീകരിച്ചെങ്കിലും ശേഷിക്കുന്ന പണികൾക്ക് നടപടി സ്വീകരിക്കാൻ കൂട്ടാക്കാത്തത് പ്രതിഷേധത്തിനു ഇടയാക്കുകയാണ്.

കഴിഞ്ഞ മേയിൽ മാമലക്കണ്ടം ഭാഗത്തെ നിർമാണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തപ്പോൾ ആറാംമൈൽ മുതൽ കുറത്തിക്കുടി വരെയുള്ള 21.1 കീ.മീ ദൂരം പൊതു മരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതാണ് എന്ന ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ റോഡിന്റെ നിർമാണത്തിന് പൊതു മരാമത്തു വകുപ്പ് നടപടി സ്വീകരിക്കാൻ കൂട്ടാക്കാത്തത് വനം വകുപ്പിന്റെ ഇടപെടൽ കൊണ്ടാണെന്ന ആക്ഷേപമാണ് ഉയരുന്നത്. കോതമംഗലത്തു നിന്ന് പഴയ ആലുവ– മൂന്നാർ റോഡു വഴി മാങ്കുളത്തെത്തും വിധമാണ് വർഷങ്ങൾക്കു മുൻപ് മലയോര ഹൈവേ പ്രഖ്യാപിച്ചത്.

എന്നാൽ വനമേഖലയിലൂടെയാണ് നിർദിഷ്ട പാത കടന്നു പോകുന്നത് എന്ന കാരണത്തിൽ വനം വകുപ്പ് തടസ്സവാദവുമായി രംഗത്തെത്തി. തുടർന്ന് കോതമംഗലത്തു നിന്ന് നേര്യമംഗലം വഴി ആറാംമൈലിൽ എത്തി പൊതു മരാമത്തു വകുപ്പിന്റെ അധീനതയിലുള്ള റോഡിലൂടെ കുറത്തിക്കുടിയിൽ എത്തി മാങ്കുളം കല്ലാർ, വഴി ഇരുട്ടുകാനത്ത് എത്തും വിധം അലൈൻമെന്റിൽ മാറ്റം വരുത്തുകയായിരുന്നു.

ഇതിനെതിരെ തടസ്സവാദവുമായി വീണ്ടും വനം വകുപ്പ് രംഗത്ത് എത്തിയതോടെയാണ് പൊതുമരാമത്തു വകുപ്പും റോഡിന്റെ നിർമാണത്തിൽ നിന്ന് പിന്നാക്കം പോകുന്നതെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. ഇത്തരം സാഹചര്യത്തിൽ ജനപ്രതിനിധികൾ ഇടപെട്ട് പൊതു മരാമത്തു വകുപ്പിന്റെ അധീനതയിലുള്ള ആറാംമൈൽ കുറത്തിക്കുടി റോഡു നിർമാണത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com