ADVERTISEMENT

ചെറുതോണി ∙ പൈനാവ് – താന്നിക്കണ്ടം – അശോക കവല റോഡ് നിർമാണത്തിൽ കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് വൻ അഴിമതി നടത്തിയതായി ആരോപിച്ച് പ്രദേശവാസികൾ നൽകിയ ഹർജിയിൽ ത്വരിതാന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. 108 കോടി രൂപ മുതൽ മുടക്കിൽ പൈനാവ് മുതൽ അശോക കവല വരെയുള്ള 21 കിലോമീറ്റർ റോഡ് രാജ്യാന്തര നിലവാരത്തിൽ പണിയുന്നതിന് 2020 ൽ കെഎസ്ടിപി കരാർ നൽകിയിരുന്നു. എന്നാൽ കരാർ കമ്പനി നിർമാണത്തിൽ വൻ ക്രമക്കേട് നടത്തിയതായി പ്രദേശവാസികൾ ആദ്യഘട്ടം മുതൽ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ സമർപ്പിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് പൗരസമിതി രൂപീകരിച്ച് കൺവീനറായ സന്തോഷ് രാഘവൻ വള്ളിക്കുടിലിൽ അഭിഭാഷകൻ മുഖേന മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വാദം കേട്ട കോടതി അഴിമതി ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടാണ് ഇടുക്കി ഡിവൈഎസ്പിയോടു അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചതെന്നു പൗരസമിതി അംഗങ്ങളായ സിബി മത്തായി തകരപ്പള്ളിൽ, അജിത് കുരുവികുന്നേൽ, രഞ്ജിത്ത് മഞ്ഞപ്രയിൽ, സന്തോഷ് വള്ളിക്കുടിലിൽ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com