മറയൂരിൽ കുടിക്കാൻ തുള്ളി വെള്ളമില്ല

Mail This Article
മറയൂർ∙ മേഖലയിൽ ശുദ്ധജലക്ഷാമം തുടരുന്നു. മലനിരകളിൽ വറ്റാത്ത ജലസ്രോതസ്സുകളുണ്ടെങ്കിലും അശാസ്ത്രീയമായ നിർമാണങ്ങളാണ് ശുദ്ധജല ക്ഷാമത്തിന് കാരണമാകുന്നത്.തുടർച്ചയായി ശുദ്ധജലം ലഭിക്കാത്തതിനെത്തുടർന്ന് ഇന്നലെ വൈകിട്ട് നാച്ചിവയൽ ഗ്രാമവാസികൾ കാലിക്കുടങ്ങളുമായി തെരുവിലിറങ്ങി.
2013–14 കാലഘട്ടത്തിലാണ് ഇവിടെ ജലനിധി പദ്ധതി നടപ്പാക്കാൻ തുടങ്ങിയത്. വർഷങ്ങൾക്കുള്ളിൽ പൂർത്തീകരിച്ചെങ്കിലും ഈ പദ്ധതിയിലൂടെയുള്ള സ്ഥാപിച്ച പൈപ്പുകളിലൂടെ കൃത്യമായി വെള്ളമെത്തിയില്ല. ഇതിനെ തുടർന്ന് ഒട്ടേറെ പോരാട്ടങ്ങളാണ് ഗ്രാമവാസികൾ നടത്തിയത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി പൂർണമായും ശുദ്ധജലം ലഭ്യമല്ലാത്ത അവസ്ഥയിലായി. പലരും പാമ്പാറ്റിൽ എത്തിയാണ് ശുദ്ധജലം ശേഖരിക്കുന്നത്. കഴിഞ്ഞദിവസം സഹായിഗിരി ഭാഗത്ത് ശുദ്ധജലം ലഭ്യമല്ലാത്തതിനെ തുടർന്ന് മറയൂർ റോഡിൽ കെഎസ്കെടിയു നേതൃത്വത്തിൽ റോഡ് ഉപരോധിച്ചിരുന്നു.