വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടി തീ; 2 ബൈക്കും 4 ഏക്കറും കത്തിനശിച്ചു

Mail This Article
×
പന്നിമറ്റം ∙ പതിക്കമലയിൽ വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടി തീപടർന്നു 2 ബൈക്കും 4 ഏക്കറോളം കൃഷി ഭൂമിയും കത്തി നശിച്ചു. പന്നിമറ്റം പതിക്കമലയിലാണ് വ്യാഴാഴ്ച വൈകിട്ട് തീപടർന്നു പിടിച്ചത്. ഷിനു പനന്താനം, ബേബി വാളിയാങ്കൽ എന്നിവരുടെ ബൈക്കുകളാണ് കത്തി നശിച്ചത്. റോഡിനു സമീപം ഷെഡ് കെട്ടിയാണ് ബൈക്കുകൾ സൂക്ഷിച്ചിരുന്നത്. ഷെഡിന് തീപടർന്നാണു ബൈക്കുകൾ കത്തിയത്. പതിക്കൽ ബാബു വെട്ടി സൂക്ഷിച്ചിരുന്ന തേക്ക് തടിയും കാട്ടുതീയിൽ കത്തിപ്പോയി. പനന്താനം, പതിക്കൽ, വാളിയാങ്കൽ എന്നീ വീട്ടുകാരുടെ കൃഷിഭൂമിയാണ് കത്തിനശിച്ചത്. മൂലമറ്റത്തു നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണു തീയണച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.